മഹാരാഷ്ട്ര: പശു സംരക്ഷണത്തിനും ജയ് ശ്രീറാം വിളിപ്പിക്കാനും തെരുവിലിറങ്ങി അക്രമണം അഴിച്ചു വിടുകയും മുസ്ലിംകളെ അടിച്ചുകൊല്ലുകയും ചെയ്യുന്ന സംഘപരിവാര്‍ ഗുണ്ടകള്‍ കൂടുതല്‍ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാന്‍ നീക്കം തുടങ്ങി. മുസ്ലിം പശ്ചാത്തലമുള്ള നഗരങ്ങളുടെ പേരുകള്‍ ബലം പ്രയോഗിച്ച് മാറ്റാനാണ് സംഘപരിവാറിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയില്‍വേ സ്റ്റേഷനില്‍ ഔറംഗാബാദ് എന്ന പേര് പെയ്ന്റ് കൊണ്ട് മായ്ച്ച് സാംബജി നഗര്‍ എന്നാക്കി മാറ്റി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും റെയില്‍വേ അധികൃതരും പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുസ്ലിം പശ്ചാത്തലമുള്ള നിരവധി നഗരങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബലം പ്രയോഗിച്ച് നഗരങ്ങളുടെ പേരുകള്‍ മായ്ച്ചുകളയാനുള്ള സംഘപരിവാര്‍ നീക്കം.