മുംബൈ: കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. റോഡുകളിലും റെയില്‍പാളങ്ങളിലും വെള്ളം നിറഞ്ഞു. പശ്ചിമ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം ഞായറാഴ്ച രാത്രിവരെ 361 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മാത്രം 100 മില്ലി മീറ്റര്‍ മഴ പെയ്തിട്ടുണ്ട്.

മഴ കനത്തതോടെ മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്‌സ്പ്രസിന്റെ സര്‍വീസ് റദ്ദാക്കി. ഇത് കൂടാതെ നിരവധി ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. സിയണ്‍, ദാദര്‍, കിങ് സര്‍ക്കിള്‍, ബാന്ദ്ര തുടങ്ങി മുംബൈയിലെ പ്രധാന കേന്ദ്രങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.