തിരുവനന്തപുരം: ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ അടുത്ത മാസം വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ്ജ് 25 രൂപയാക്കി ഉയര്‍ത്തിയേക്കും.

നിലവില്‍ 20 രൂപയാണ് നിരക്ക്. ടാക്‌സി നിരക്ക് 150 രൂപയില്‍ നിന്ന് 175 രൂപയായും ഉയര്‍ത്തും. ഓട്ടോറിക്ഷ മിനിമം ചാര്‍ജ്ജ് 20ല്‍ നിന്ന് 30 ആക്കണമെന്നും ടാക്‌സി നിരക്ക് 150ല്‍ നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കിലോമീറ്റര്‍ നിരക്ക് ഓട്ടോക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്.