Connect with us

crime

രാമക്ഷേത്ര നിർമ്മാണ ധനസമാഹരണ റാലിക്കിടെ, മധ്യപ്രദേശിലെ മുസ്‌ലിംകൾക്ക് നേരെയുണ്ടായ അക്രമം അന്വേഷിക്കണം: ദിഗ് വിജയ് സിംഗ്

ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Published

on

അയോധ്യയിലെ രാമക്ഷേത്രം നിർമ്മാണത്തിനായുള്ള ധനസമാഹരണ റാലികൾ നടത്തുമ്പോൾ മധ്യപ്രദേശിലെ മുസ്‌ലിംകൾ താമസിക്കുന്ന പ്രദേശങ്ങളിൽ അക്രമം നടത്തുകയാണെന്നും ഇത് ഉന്നത തലത്തിൽ അന്വേഷിക്കണമെന്നും കോൺഗ്രസ് രാജ്യസഭാ എം.പി ദിഗ് വിജയ് സിംഗ് ആവശ്യപ്പെട്ടു. അക്രമത്തെ കുറിച്ച് വിരമിച്ച ചീഫ് സെക്രട്ടറിയോ പൊലീസ് ജനറലോ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസംബർ അവസാന വാരത്തിൽ ഉജ്ജൈൻ, മന്ദ്‌സർ, ഇൻഡോർ എന്നിവിടങ്ങളിലെ റാലികൾക്ക് ശേഷം കല്ലേറും തീവെപ്പുമുണ്ടായിരുന്നു.

ഇത്തരമൊരു സന്ദർഭത്തിൽ അക്രമങ്ങളുണ്ടായത് ഖേദകരമാണ്. ധനസമാഹരണ വേളയിൽ വാളുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വടികളും ഉയർത്തിക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഈ സംഘം അക്രമങ്ങൾ അഴിച്ചുവിട്ടതെന്ന് സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിന്ദുക്കളും മുസ്‌ലിംകളും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യത്തോടെ പോരാടിയവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പോലും പങ്കെടുക്കാത്തവർ രാജ്യത്തിന്റെ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുകയാണ്. മുസ്‌ലിം പ്രദേശങ്ങളിലെ സംഭവങ്ങൾ വിശദമായി അന്വേഷിക്കണം, കലക്ടർമാരും പൊലീസ് സൂപ്രണ്ടുമാരും ഈ ഉത്തരവാദിത്വം നിർവ്വഹിക്കാൻ ശ്രമിക്കണം. ഇത്തരത്തിലുള്ള റാലികൾക്ക് എന്തിനാണ് അധികാരികൾ അനുവാദം നൽകിയത്. വീടുകൾ കത്തിച്ച ആളുകൾക്കെതിരെ പൊലീസ് ദുർബല കേസുകളാണ് എടുത്തിരിക്കുന്നത്. അക്രമത്തെ കുറിച്ച് അന്വേഷിക്കേണ്ടത് മികച്ച ഉദ്യോഗസ്ഥരായിരിക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു.

ഐ.എ.എസ് ഉദ്യോഗസ്ഥരും പൊലീസ് ബ്യൂറോക്രസിയുടെ മറ്റ് വിഭാഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിക്കുന്നതിനായി പ്രവർത്തിക്കണമെന്നും ഒരു പാർട്ടിയുടെയും അടിമകളായി പ്രവർത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഭക്തനായ ഹിന്ദുവാണെന്നും മുതിർന്ന ബി.ജെ.പി നേതാക്കളേക്കാൾ മികച്ച ഹിന്ദുവാണെന്നും മതം എല്ലാവരോടും സമാധാനവും ആദരവും പഠിപ്പിച്ചുവെന്നും സിംഗ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

Published

on

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.

Continue Reading

crime

ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

Published

on

കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ക്ഷേത്രത്തില്‍ പോയി തിരികെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വയോധികയെയാണ് യുവാവ് പിന്തുടര്‍ന്നെത്തി പീഡിപ്പിച്ചത്. കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വയോധികയുടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവാവ് പിടിയിലാകുന്നത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

Trending