ഇസ്താംബൂള്‍: ഫ്യൂസി സബാത് എന്ന യുവാവാണ് ഇപ്പോള്‍ തുര്‍ക്കിയിലെ താരം. റോഡില്‍ നില്‍ക്കുകയായിരുന്ന സബാത് വെറുതെ മുകളിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു പിഞ്ചു കുഞ്ഞ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ സബാത് കുഞ്ഞിനെ കയ്യിലൊതുക്കി. ഇസ്താംബുളിലെ ഫാറ്റി ജില്ലയിലാണ് സംഭവം.

ദോഹ മുഹമ്മദ് എന്ന രണ്ടുവയസുകാരിയാണ് ഫഌറ്റിന്റെ രണ്ടാം നിലയിലെ ജനലിലൂടെ താഴേക്ക് വീണത്. ദോഹയുടെ അമ്മ അടുക്കളയില്‍ ജോലിയിലായിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ട ദോഹക്ക് പരിക്കൊന്നും പറ്റിയിട്ടില്ല. കുഞ്ഞിനെ രക്ഷിച്ചതിന് ദോഹയുടെ മാതാപിതാക്കള്‍ സബാതിന് പാരിതോഷികവും നല്‍കി.