തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജക്കുനേരെയുള്ള പോലീസ് അതിക്രമം സംഭവിക്കാന്‍ പാടില്ലാത്തതാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ബെഹ്‌റ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആറുപേരാണ് സമരത്തിനെത്തിയിരിക്കുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ആസ്ഥാനത്തെത്തിയപ്പോള്‍ അത് വലിയ സംഘമായി മാറിയിരുന്നു. മറ്റുള്ളവര്‍ ആരാണെന്ന് തനിക്കറിയില്ല. അവരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്ന് ബന്ധുക്കള്‍ തന്നോട് പറഞ്ഞിരുന്നു. സംഘര്‍ഷത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായെന്ന് ഇന്റലിജന്റ്‌സിന്റെ ഭാഗത്തുനിന്ന് തനിക്ക് സൂചന ലഭിച്ചിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഹ്‌റ പറഞ്ഞു.