Connect with us

india

ബാബരി പൊളിച്ചതിന്റെ പശ്ചാത്താപത്തില്‍ വിങ്ങുന്ന ഹൃദയം; ഇസ്‌ലാം സ്വീകരിച്ച മുന്‍ കര്‍സേവകന്‍ പള്ളികള്‍ പണിയുന്ന തിരക്കിലാണ്

പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു- വിസ്മയിപ്പിക്കുന്ന ജീവിതകഥ

Published

on

മുംബൈ: അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മനോവിഷമം മുഹമ്മദ് ആമിര്‍ എന്ന പഴയ കര്‍സേവകനില്‍ നിന്ന് വിട്ടുപോയിട്ടില്ല. പള്ളി പൊളിക്കാന്‍ കൈയില്‍ ആയുധവുമായി പുറപ്പെടുമ്പോള്‍ ബല്‍ബീര്‍ സിങായിരുന്നു ആമിര്‍. ബാല്‍താക്കറെ ആയിരുന്നു ആരാധ്യപുരുഷന്‍. ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളിലേക്ക് ഇരച്ചുകയറിയ ആദ്യത്തെ കര്‍സേവകരില്‍ ഒരാളായിരുന്നു സിങ്. അത്രയ്ക്ക് മതഭ്രാന്ത് തലയ്ക്കു പിടിച്ച കര്‍സേവകന്‍.

പള്ളി തകര്‍ത്തതിന്റെ ദുഃഖഭാരം ബല്‍ബീര്‍ സിങിനെ കൊണ്ടെത്തിച്ചത് ഇസ്‌ലാമിലാണ്. ഒരു പള്ളിക്ക് പകരം നൂറു പള്ളികള്‍ നിര്‍മിക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യുമെന്ന ശപഥത്തിലാണ് ആമിര്‍. ഒരു ആരാധന പോലെ അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു.

‘ഒരു രജ്പുത് ആയിരുന്നു ഞാന്‍. ഹരിയാനയിലെ പാനിപ്പത്തിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് ജനനം. അച്ഛന്‍ ദൗലാത്രം ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിച്ച സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു. വിഭജനത്തിന്റെ ഭീകരത അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ മുസ്‌ലിംകളെ സുരക്ഷിതരാക്കാന്‍ പ്രയത്‌നിച്ചത് അച്ഛന്റെ നേതൃത്വത്തിലായിരുന്നു. തന്നെ പിന്തുടരാനാണ് എന്നോടും മൂന്നു മൂത്ത സഹോദരങ്ങളോടും അച്ഛന്‍ ആവശ്യപ്പെട്ടത്’ – ബല്‍ബീര്‍ പറയുന്നു.

ബാബരി മസ്ജിദ് തകര്‍ക്കുന്ന കര്‍സേവകര്‍

ബല്‍ബീറിന് പത്തു വയസ്സുള്ളപ്പോള്‍ കുടുംബം ഗ്രാമത്തില്‍ നിന്ന് പാനിപ്പത്ത് നഗരത്തിലേക്ക് മാറി. അവിടെയാണ് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹരിയാനയിലെ ഗ്രാമത്തില്‍ നിന്നു വന്ന കുട്ടികള്‍ക്ക് പാനിപ്പത്ത് ഒരു വിദ്വേഷ നഗരമായിരുന്നു. അവര്‍ക്ക് ഏറെ വിവേചനങ്ങള്‍ നേരിടേണ്ടി വന്നു. ആര്‍.എസ്.എസിന്റെ ശാഖയില്‍ മാത്രമാണ് ഇത്തരം തരംതിരിവുകള്‍ ഇല്ലാതിരുന്നത് എന്ന് ബല്‍ബീര്‍ ഓര്‍ക്കുന്നു. ‘അന്നാണ് ആദ്യമായി അവര്‍ എന്നെ താങ്കള്‍ എന്ന് അഭിസംബോധന ചെയ്തത്. അതെന്നില്‍ ആഹ്ലാദമുണ്ടാക്കി. അവരുമായുള്ള ചങ്ങാത്തത്തിന്റെ തുടക്കമായിരുന്നു അത്’

ഒരു ദശാബ്ദത്തിന് ശേഷമാണ് ബല്‍ബീര്‍ ശിവസേനയില്‍ ചേര്‍ന്നത്. അതിനിടെ വിവാഹം കഴിഞ്ഞു. രോഹ്ടക് മഹര്‍ഷി സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷിലും രാഷ്ട്രമീമാംസയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടി.

‘ആളുകളുടെ വിചാരം ഞാന്‍ ഒരു തീവ്രഹിന്ദു മതഭ്രാന്തനാണ് എന്നായിരുന്നു. എന്നാല്‍ സത്യത്തില്‍ അങ്ങനെ ആയിരുന്നില്ല. വിഗ്രഹാരാധനയില്‍ അച്ഛന്‍ വിശ്വസിച്ചിരുന്നില്ല. ഞങ്ങള്‍ ക്ഷേത്രത്തില്‍ പോകാറുമുണ്ടായിരുന്നില്ല. വീട്ടില്‍ ഗീതയുണ്ടായിരുന്നു. എന്നാല്‍ അച്ഛന്‍ അത് വായിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ എന്നെ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യാന്‍ എളുപ്പമായിരുന്നു. മുസ്‌ലിംകള്‍ പുറത്തു നിന്നു വന്ന് നമ്മുടെ ഭൂമി കൈക്കലാക്കി ക്ഷേത്രങ്ങള്‍ നശിപ്പിക്കുന്നു എന്ന് അവര്‍ എന്നെ പഠിപ്പിച്ചു’

മുഹമ്മദ് ആമിര്‍

കര്‍സേവകനായി അയോദ്ധ്യയിലേക്ക് പോയത് ബല്‍ബീര്‍ ഓര്‍ക്കുന്നത് ഇങ്ങനെയാണ്. ‘ഡിസംബര്‍ ആദ്യവാരത്തില്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ട വേളയില്‍ സുഹൃത്തുക്കള്‍ പറഞ്ഞത്, എന്തെങ്കിലും നേടാതെ തിരിച്ചുവരരുത് എന്നാണ്. ഡിസംബര്‍ അഞ്ചിന്, ശബ്ദമുഖരിതമായിരുന്നു അയോദ്ധ്യ. അയോദ്ധ്യയും ഫൈസാബാദും വി.എച്ച്.പിയുടെ ആള്‍ക്കാരെ കൊണ്ട് നിറഞ്ഞിരുന്നു. ആയിരക്കണക്കിന് കര്‍സേവകര്‍ക്കൊപ്പമായിരുന്നു താമസം. സിന്ധി ദൈവമായ ജുലേലാലിനെ ആരാധിച്ചിരുന്ന അദ്വാനി ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട ആളായിരുന്നില്ല. ഉമാഭാരതി നാടകരാജ്ഞി ആയിരുന്നു. ഉറ്റസുഹൃത്ത് യോഗേന്ദര്‍ പാലായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ എല്ലാം അക്ഷമരും’

പള്ളി തകര്‍ത്ത ദിനം അവിടെ നിറയെ ഉന്മാദമായിരുന്നു. മന്ദിര്‍ യഹി ബനായേഗി (ഇവിടെ തന്നെ ക്ഷേത്രം നിര്‍മിക്കും) എന്ന അട്ടഹാസങ്ങള്‍ കേട്ടു. ‘അന്ന് ഞാനൊരു മൃഗത്തെ പോലെയായി. പള്ളി പൊളിക്കവെ ദൂരെ നിന്ന് ഞങ്ങള്‍ക്കു നേരെ ഒരു ഹെലികോപ്ടര്‍ വരുന്നത് കണ്ട് ഞാന്‍ പേടിച്ചു. താഴെ നിന്നുള്ള അലറി വിളികള്‍ എന്റെ ചെവിയില്‍ ആര്‍ത്തലച്ചു. വീണ്ടും ധൈര്യം സംഭരിച്ച് പിക്കാസെടുത്ത് പള്ളിയുടെ മിനാരത്തിന് മുകളിലേക്ക് കയറി’ – ബല്‍ബീര്‍ ഓര്‍ക്കുന്നു.

ബാബരി തകര്‍ത്ത് നാട്ടില്‍ തിരിത്തിയ ബല്‍ബീറിനും യോഗേന്ദ്രപാലിനും വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. അയോദ്ധ്യയില്‍ നിന്ന് കൊണ്ടു വന്ന രണ്ട് ഇഷ്ടികകള്‍ പാനിപ്പത്തിലെ ശിവസേനാ ഓഫീസില്‍ സൂക്ഷിച്ചു. എന്നാല്‍ വീട്ടില്‍ മറ്റൊന്നായിരുന്നു സ്ഥിതി. ‘ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍. വീട്ടില്‍ നിന്നിറങ്ങണമെന്ന അച്ഛന്റെ അന്ത്യശാസനം വന്നു. ഞാന്‍ വീടു വിട്ടിറങ്ങി. ഞാനെന്റെ ഭാര്യയെ നോക്കി. അവള്‍ അവിടെ നിന്നേയുള്ളൂ. ഇതോടെ വീട്ടില്‍ നിന്ന് തനിച്ച് ഇറങ്ങിപ്പോന്നു’

ബാബരി മസ്ജിദ്

അപ്പോഴേക്കും രാജ്യത്തുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. മുസ്‌ലിംകളുടെ കൈയില്‍ കിട്ടാത്ത ഒരു സ്ഥലത്ത് ബല്‍ബീര്‍ അഭയം അന്വേഷിച്ചു. ആളൊഴിഞ്ഞ കെട്ടിടങ്ങളിലും വയലുകളിലും രാപ്പാര്‍ത്തു. അങ്ങനെ മാസങ്ങള്‍ അലഞ്ഞു. അച്ഛന്‍ മരിച്ചു എന്നറിഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചു വന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ആര്‍ക്കും ബല്‍ബീറിനെ വേണ്ടായിരുന്നു. തന്റെ സംസ്‌കാരത്തില്‍ രണ്ടാമത്തെ മകനെ പങ്കെടുപ്പിക്കരുത് എന്ന് അച്ഛന്‍ കുടുംബങ്ങളോട് പറഞ്ഞേല്‍പ്പിച്ചിരുന്നു. ‘നീയാണ് അച്ഛന്റെ മരണത്തിന് കാരണം’ എന്നവര്‍ കുറ്റപ്പെടുത്തി.

അതിലും വലിയൊരു ഞെട്ടല്‍ ബല്‍ബീറിനെ തേടി വന്നു. ഉറ്റസുഹൃത്തും അയോദ്ധ്യയിലേക്കുള്ള യാത്രയില്‍ സഹയാത്രികനുമായിരുന്ന യോഗേന്ദ്രപാല്‍ ഇസ്‌ലാം സ്വീകരിച്ചു. ഡിസംബര്‍ ആറിന് ശേഷം നടന്ന കലാപമാണ് പാലിന്റെ മനസ്സു മാറ്റിയത്. ഇസ്‌ലാം തന്റെ ഭയങ്ങളെയും ഭ്രാന്ത ചിന്തകളെയും ഇല്ലാതാക്കി എന്ന് പാല്‍ ബല്‍ബീറിനോട് പറഞ്ഞു. 1993 ജൂണിലായിരുന്നു പാലിന്റെ ഇസ്‌ലാം ആശ്ലേഷണം. മനസ്സില്‍ മാറ്റങ്ങള്‍ മുളപൊട്ടി വന്ന ബല്‍ബീര്‍ യോഗേന്ദ്രപാലിനെ ഇസ്‌ലാമിലേക്ക് കലിമ ചൊല്ലി മാറ്റിയ മൗലാനാ കലീം സിദ്ദീഖിയെ ചെന്നു കണ്ടു. സോനപ്പേട്ടിലായിരുന്നു മൗലാനാ.

മുസഫര്‍നഗറിലെ ഫുലത് ആസ്ഥാനമായ ജംഇയ്യത്ത് ഇമാം വലിയുല്ല ട്രസ്റ്റ് ഫോര്‍ ചാരിറ്റി ആന്‍ഡ് ദഅ്‌വ മേധാവി ആയിരുന്നു സിദ്ദീഖി. ഒരുപാട് മദ്രസകളും സ്‌കൂളും ട്രസ്റ്റിന് കീഴിലുണ്ട്. സോനപ്പേട്ടില്‍ ഒരു പരിപാടിക്ക് വന്നതായിരുന്നു അദ്ദേഹം. ബല്‍ബീര്‍ മൗലാനയെ ചെന്നുകണ്ടു. കുറച്ചു കാലം ഫുലാതിലെ മദ്രസയില്‍ താമസിക്കാന്‍ അവസരം നല്‍കുമോ എന്നു ചോദിച്ചു. ‘മതം മാറാന്‍ ആഗ്രഹിച്ചിരുന്നോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. മൗലാനാ എന്റെ അപേക്ഷ സ്വീകരിച്ചു. ഒരു പള്ളി പൊളിക്കാന്‍ കൂട്ടുനിന്ന നിങ്ങള്‍ക്ക് നിരവധി പള്ളികള്‍ നിര്‍മിക്കാന്‍ സഹായിക്കാനാകും എന്നു പറഞ്ഞു. ഒരു ചെറിയ വാക്കു മാത്രമായിരുന്നു അത്. ഞാനിരുന്ന് കരയാന്‍ തുടങ്ങി. മദ്രസയില്‍ കുറച്ചു മാസങ്ങള്‍ ചെലവഴിച്ച ശേഷമാണ് മുഹമ്മദ് അമീര്‍ എന്ന പേരു സ്വീകരിച്ച് മുസ്‌ലിമായത്. അതോടെ എന്റെ ജീവിതം വീണ്ടും പാളത്തില്‍ കയറി’ – അദ്ദേഹം പറയുന്നു.

യു.പിയിലെ മെന്ദുവില്‍ ആമിര്‍ പുതുക്കിപ്പണിയാന്‍ സഹായിച്ച പള്ളി

ഫുലാതില്‍ അമര്‍ അറബിയും ഖുര്‍ആനും പഠിച്ചു. ഇംഗ്ലീഷ് അറിയുന്നതു കൊണ്ട് മദ്രസയില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. 1993 ഓഗസ്റ്റില്‍ കുടുംബത്തില്‍ തിരിച്ചെത്തി. അതേവര്‍ഷം ഭാര്യയും മദ്രസയില്‍ പ്രവേശിച്ചു. സ്വന്തം ഇഷ്ടപ്രകാരം അവരും ഇസ്‌ലാം സ്വീകരിച്ചു. ഫുലാതില്‍ വച്ച് അവര്‍ക്ക് നാലു മക്കളുണ്ടായി.

2000ത്തില്‍ ജ്യേഷ്ഠന്റെ ഭാര്യ മരിച്ചപ്പോള്‍ അവരെ വിവാഹം ചെയ്യാന്‍ ആമിര്‍ നിര്‍ബന്ധിച്ചു. അതിനായി ഭാര്യയെ മൊഴി ചൊല്ലി. ആമിറിന്റെ ഭാര്യയെ വിവാഹം ചെയ്യും മുമ്പ് സഹോദരനും ഇസ്‌ലാം സ്വീകരിച്ചു.

1993ന് ശേഷം വടക്കേ ഇന്ത്യയിലെ നിരവധി പള്ളികളുടെ പുനര്‍നിര്‍മാണത്തില്‍ മുഹമ്മദ് ആമിര്‍ പങ്കാളിയായി. വലിയ്യുല്ല ട്രസ്റ്റിന് കീഴില്‍ മേവാതിലായിരുന്നു കൂടുതല്‍. അമ്പതോളം പള്ളികള്‍ ഇതുവരെ ആയെന്ന് അദ്ദേഹം പറയുന്നു. നൂറു പള്ളികള്‍ സമുദ്ധരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വടക്കേ ഇന്ത്യയില്‍ വഖഫ് ബോര്‍ഡ് ശ്രദ്ധിക്കാത്ത ഒരുപാട് പള്ളികളുണ്ട്. അവ കണ്ടെത്തിയ കയ്യേറ്റം ഒഴിപ്പിച്ച് ആരാധനയ്ക്കായി സജ്ജമാക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ മദ്രസയും തുടങ്ങും. അതും പ്രധാനമാണ്. മുസ്‌ലിം സമുദായത്തിന്റെ നാശത്തിനു കാരണം വിദ്യാഭ്യാസം ഇല്ലാത്തതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു’ – അദ്ദേഹം പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കന്യാസ്ത്രീകളുട അറസ്റ്റ്; ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

Published

on

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.

നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര്‍ തിവാരി പറഞ്ഞു.

സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

Continue Reading

india

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പിഴ; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ; പ്രതികാര നടപടിയുമായി ട്രംപ്

ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീ

Published

on

യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ആഗസ്റ്റ് ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ കൊണ്ട് വരുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചു. തീരുവക്ക് പുറമെ, ഇന്ത്യ റഷ്യയില്‍ നിന്ന് സൈനിക ഉപകരണങ്ങളും എണ്ണയും വാങ്ങിയതിന് പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ട്രംപ് പ്രഖ്യാപിച്ച തീരുവ പ്രാബല്യത്തില്‍ വരുന്നത് ആഗസ്റ്റ് ഒന്നുമുതലായിരിക്കും. കഴിഞ്ഞ ഏപ്രിലിലാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ട്രംപ് തീരുവ യുദ്ധം പ്രഖ്യാപിച്ചത്. അതില്‍ ചിലത് വെട്ടിക്കുറക്കുകയും മറ്റ് രാജ്യങ്ങളുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവകളും മറ്റൊരു രാജ്യത്തേക്കാളും കഠിനവും അരോചകവുമായ വ്യാപാര തടസ്സങ്ങളുമാണ് ഇന്ത്യയിലുള്ളതെന്നും ട്രംപ് ആരോപിച്ചു. ഇതുമൂലം കുറച്ചു കാലങ്ങളായി ഇന്ത്യയുമായി കുറഞ്ഞ വ്യാപാരമേ നടന്നിട്ടുള്ളൂവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇന്ത്യ തങ്ങളുടെ സുഹൃത്താണെന്നു പറഞ്ഞാണ് ട്രംപിന്റെ പോസ്റ്റ് തുടങ്ങുന്നത്. റഷ്യയില്‍ നിന്ന് തുടര്‍ച്ചയായി ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ് ട്രംപിന്റെ പ്രതികാരത്തിന് കാരണം.

”എപ്പോഴും തങ്ങളുടെ സൈനിക ഉപകരണങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യ വാങ്ങുന്നത് റഷ്യയില്‍ നിന്നാണ്. റഷ്യ യുക്രെയ്‌നിലെ കൂട്ടക്കൊല നടത്തണമെന്ന് ലോകം ആഗ്രഹിക്കുമ്പോ, ചൈനക്കൊപ്പം റഷ്യയില്‍ നിന്ന് ഏറ്റവും ക്രൂഡ് ഓയില്‍ വാങ്ങുകയാണ് ഇന്ത്യ. ഇതൊന്നും നല്ലതല്ല. അത്‌കൊണ്ട് ആഗസ്റ്റ് ഒന്നുമുതല്‍ ഇന്ത്യ 26ശതമാനം തീരുവയും നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പിഴയും നല്‍കേണ്ടി വരും”എന്നാണ് ട്രംപിന്റെ പോസ്റ്റ്.

Continue Reading

india

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവം; ഇഡിക്ക് മുന്നില്‍ ഹാജരായി നടന്‍ പ്രകാശ് രാജ്

പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു.

Published

on

ബെറ്റിങ് ആപ്പുകള്‍ പ്രമോട്ട് ചെയ്ത സംഭവത്തില്‍ ഇഡി ചോദ്യം ചെയ്യലിന് ഹാജരായി നടന്‍ പ്രകാശ് രാജ്. 2016ലുണ്ടായ സംഭവമാണിതെന്നും ധാര്‍മികമായി താന്‍ അതില്‍ പങ്കെടുത്തിട്ടില്ല. പണം സമ്പാദിക്കുകയെന്ന ലക്ഷ്യം തനിക്കുണ്ടായിട്ടില്ലെന്നും ചോദ്യം ചെയ്യലിനു ശേഷം മാധ്യമങ്ങളോടു പ്രകാശ് രാജ് പ്രതികരിച്ചു. ചോദ്യം ചെയ്യലിനോട് സഹകരിച്ചതായും നടന്‍ പറഞ്ഞു.

സൈബരാബാദ് പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് ബഷീര്‍ബാഗിലെ ഇഡി ഓഫിസിലാണ് പ്രകാശ് രാജ് ചോദ്യം ചെയ്യലിനു ഹാജരായത്. 2016ല്‍ ജംഗ്ലീ റമ്മിയുടെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് നടനെതിരെ കേസെടുത്തത്. ബെറ്റിങ് ആപ്പ് കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും 2017നു ശേഷം ഗെയിം ആപ്ലിക്കേഷനുകള്‍ പ്രമോട്ട് ചെയ്തിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ഇതില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Continue Reading

Trending