ബംഗളൂരു: ബംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തിനു സമീപത്ത് വ്യോമസേന വിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ മരിച്ചു. സ്‌ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകര്‍ന്നുവീണത്. സമീര്‍ അബ്രോണ സംഭവസ്ഥലത്തു വെച്ചും സിദ്ധാര്‍ത്ഥ് ആസ്പത്രിയിലുമാണ് മരിച്ചത്.