Connect with us

Money

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ അഞ്ച് ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക

Published

on

ഡല്‍ഹി: വ്യാഴാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.

കേരളം കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹറം, വെള്ളി ഒന്നാം ഓണം, ശനി തിരുവോണം, ഞായര്‍ അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങള്‍.

ആഗസ്റ്റ് മാസത്തില്‍ 15 അവധി ദിവസങ്ങളാണ് ബാങ്കിനുള്ളത്. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനത്തിന് ആരംഭം; ആദ്യ ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ 84 ബസുകള്‍

Published

on

കൈയ്യില്‍ കാശില്ലെന്നോ ചില്ലറയില്ലന്നോ കരുതി ഇനി ബസില്‍ കയറാതിരിക്കേണ്ട. ജില്ലയില്‍ സ്വകാര്യ ബസുകളിലും ഇ-പേമെന്റ് സംവിധാനം തുടങ്ങി. ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് ഈസ് പേ, ഈസി ജേണി പദ്ധതി സ്വകാര്യ ബസുകളില്‍ നടപ്പാക്കുന്നത്.

ആദ്യഘട്ടത്തില്‍ ജില്ലയിലെ 84 ബസുകളിലാണ് സംവിധാനം ഒരുക്കുന്നത്. പിന്നീട് സംസ്ഥാനത്തെ 1000 ബസുകളില്‍ വ്യാപിപ്പിക്കും. ഗൂഗ്ള്‍ പേ വഴിയും എ.ടിഎം കാര്‍ഡ് വഴിയും ബസ് ചാര്‍ജ് നല്‍കാനാവും. നിലവിലുള്ള സമ്പ്രദായപ്രകാരമുള്ള കറന്‍സിയും ആവശ്യക്കാര്‍ക്ക് നല്‍കാം. കൊച്ചിയിലെ ഐ.ടി സ്റ്റാര്‍ട്ട് അപ്പായ ഗ്രാന്‍ഡ് ലേഡിയുമായി സഹകരിച്ചാണ് സംവിധാനം ഒരുക്കുന്നത്.ജി.എല്‍ പോള്‍ എന്ന മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കുന്ന ഇ-പോസ് യന്ത്രം വഴിയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുക. പദ്ധതിയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു.

Continue Reading

crime

രാത്രി ബാങ്കിലെ സീലിങ്ങില്‍ ഒളിച്ചിരുന്നു; ഹാക്ക് ചെയ്ത് മോഷണം നടത്തുന്നതിനിടെ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.

Published

on

ശ്രീനഗര്‍: ഒരു രാത്രി മുഴുവന്‍ ബാങ്കിന്റെ സീലിങ്ങിനുള്ളില്‍ ഒളിച്ചിരുന്ന് മോഷണത്തിന് ശ്രമിച്ചയാള്‍ പിടിയില്‍. പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാങ്കിലെ മുന്‍ ജീവനക്കാരനായ മോഷ്ടാവ് പിടിയിലായത്.

ജമ്മു& കാശ്മീര്‍ ബാങ്കിന്റെ മേംധര്‍ ശാഖയിലാണ് മോഷണശ്രമമുണ്ടായത്. സംഭവത്തില്‍ ബാങ്കിലെ മുന്‍ ജീവനക്കാരനായ മൊഹമ്മദ് അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹാക്ക് ചെയ്ത് പണം തന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനിടെ ഇയാള്‍ വലയിലായത്.

ബാങ്ക് പ്രവര്‍ത്തന സമയത്ത് ഉള്ളില്‍ കടന്ന ഇയാള്‍ കെട്ടിടത്തിന്റെ ഫോള്‍സ് സീലിങ്ങില്‍ ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട്, ഇയാള്‍ ബാങ്കിലെ സുരക്ഷാ സംവിധാനങ്ങള്‍ ഹാക്ക് ചെയ്ത് പണം സ്വന്തം ശ്രമിക്കുന്നതിനിടെ അക്കൗണ്ടിലേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇതിനിടെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുകയും ഇവര്‍ പൊലീസിലറിയിക്കുകയായിരുന്നു.

മേംധര്‍ സ്വദേശിയായ ഇയാളെ തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് 2021ല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കവര്‍ച്ചാശ്രത്തില്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് അന്വാഷിച്ചു വരികയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.

Continue Reading

business

ഗോ ഫസ്റ്റ് തകര്‍ച്ചയുടെ വക്കില്‍; രണ്ട് ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു

പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം.

Published

on

ഇന്ത്യയിലെ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഗോ ഫസ്റ്റ് 2ദിവസത്തേക്ക് സര്‍വീസ് നിര്‍ത്തി. പണലഭ്യതയുടെ അഭാവവും സാങ്കേതിക പ്രശ്‌നങ്ങളുമാണ് ഗോ ഫസ്റ്റിലെ പ്രതിസന്ധിക്ക് കാരണം. നിലവില്‍ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നയില്‍ നിന്നും എന്‍ജിന്‍ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്.

നിരന്തരമായ എന്‍ജിന്‍ തകരാറുകള്‍ ഉണ്ടായതോടെ 25 വിമാനങ്ങള്‍ നിലത്തിറക്കേണ്ടി വന്നുവെന്ന് ഗോ ഫസ്റ്റ് വിശദീകരിക്കുന്നു. ഗോ ഫസ്റ്റിന്റെ എയര്‍ബസ് എ320 നിയോ വിമാനങ്ങളുടെ 50 ശതമാനം വരുമിത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥര്‍. നേരത്തെ കമ്പനി നിയമ ട്രിബ്യൂണല്‍ മുമ്പാകെ പാപ്പര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പാപ്പര്‍ ഹരജി ഫയല്‍ ചെയ്യേണ്ടി വന്ന സാഹചര്യം ദുഃഖകരമാണെന്നും കമ്പനിയുടെ നിലനില്‍പ്പിന് ഇത് അത്യാവശ്യമാണെന്നായിരുന്നു ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഗോനയുടെ മറുപടി. വിമാനം റദ്ദാക്കലിനെ കുറിച്ച് ഇമെയിലുകള്‍ ഗോ ഫസ്റ്റ് അയച്ചിട്ടുണ്ടെന്നാണ് വിവരം.

Continue Reading

Trending