ഏവരും കാത്തിരിക്കുന്ന സിനിമയാണ് ബഷീറിന്റെ പ്രേമലഖനം. സൂഫി സംഗീതത്തിന്റെ താളവും കൂടി ചേര്‍ത്ത ചിത്രത്തിലെ പ്രണയാര്‍ദ്രമായ ഗാനം പുറത്തിറങ്ങിക്കഴിഞ്ഞു. യുവതാരം ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുമാണ് മുഖ്യകഥാപാത്രങ്ങള്‍. വര്‍ഷങ്ങള്‍ക്കുശേഷം മധുവും ഷീലയും ഒന്നിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന സിനിമ കൂടിയാണിത്.

സംഗീത സംവിധായകന്‍ മോഹന്‍സിത്താരയുടെ മകന്‍ വിഷ്ണുവാണ് ഈണം നല്‍കിയിരിക്കുന്നത്. ആര്‍ വേണു ഗോപാലിന്റേതാണ് വരികള്‍. സച്ചിന്‍ രാജുവും വിഷ്ണുവും ജോയേഷ് ചക്രവര്‍ത്തിയും ചേര്‍ന്നാണ് പാട്ട് ആലപിച്ചിരിക്കുന്നത്. പാട്ടിറങ്ങിയതുമുതല്‍ തന്നെ വന്‍ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂമരത്തിലെ പാട്ട് ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തില്‍ കാളിദാസ് ജയറാമാണ് അഭിനയിക്കുന്നത്.

watch song: