വയനാട് ബത്തേരി ഹൈവേ കവര്‍ച്ചാക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതിയെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി സുഹാസിനെയാണ് ഒളിവില്‍ കഴിയവേ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുന്‍പായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തു നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു കൊണ്ടുവരുന്ന വഴിയ്ക്ക് ബത്തേരി എസ്ഐ റാംകുമാറിനെ ആക്രമിച്ച് പ്രതി ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
അതേസമയം പ്രതിക്കൊപ്പം മറ്റൊരാളെ കൂടി പൊലീസ് പിടികൂടി. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. ബത്തേരി മുത്തങ്ങ കല്ലൂരില്‍ ഇന്നോവ കാര്‍ ആക്രമിച്ച് കടത്തിക്കൊണ്ടുപോയ കേസിലാണ് സുഹാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ല്‍ ഇയാള്‍ സമാന കേസില്‍ പ്രതിയായിരുന്നു.