ന്യു ഡല്‍ഹി: മന്ത്രിമാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാറുകളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് പ്രധാനമന്ത്രിയുടെ വിലക്ക്. മെയ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. കാബിനറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം പുറത്തു വിട്ടത

പ്രിസിഡണ്ട്, പ്രധാനമന്ത്രി, വൈസ് പ്രസിഡണ്ട്, ചീഫ് ജസ്റ്റിസ്, ലോക്‌സഭ സ്പീക്കര്‍ എന്നിവര്‍ക്ക് മാത്രമായിരിക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അനുവദമുണ്ടാവുക.

മുഖ്യമന്ത്രി, സംസ്ഥാനമന്ത്രിമാര്‍, മറ്റു ഉന്നത ഉദ്യോഗസ്ഥര്‍, ഹൈക്കോടതി ചിഫ് ജസ്റ്റിസ്റ്റുമാര്‍, സുപ്രീം കോടതി ജഡ്ജിസ്റ്റുമാര്‍ എന്നിവര്‍ക്കും ഇനി മുതല്‍ ബീക്കണ്‍ലൈറ്റ് ഉപയോഗിക്കാന്‍ അനുവാദമില്ല. നിലവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എന്നിവര്‍ ബീക്കണ്‍ ാേഹലൈറ്റ് ഉപയോഗിക്കിന്നില്ല.