ഗുവഹാട്ടി: ബി.ജെ.പിയെ ജയിപ്പിച്ച് അധികാരത്തിലെത്തിച്ചാല്‍ ബീഫ് നിരോധിക്കില്ലെന്ന മുന്‍കൂര്‍ ജാമ്യം നല്‍കി പാര്‍ട്ടിയുടെ പുതിയ തന്ത്രം.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയ ഉടന്‍ അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിറക്കിയ ബി.ജെ.പിയുടെ നിലപാട് വിവാദമായ സന്ദര്‍ഭത്തിലാണ് കൗതുകമുണര്‍ത്തുന്ന വാഗ്ദാനവുമായി മേഘാലയ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഡേവിഡ് കര്‍സാത്തി രംഗത്തെത്തിയിരിക്കുന്നത്.

ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളായ മേഘാലയ, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളില്‍ ബീഫ് നിരോധനം പോലൊരു വിഷയം തിരിഞ്ഞുകൊത്തുമെന്ന ഭയമാണ് ഇത്തരമൊരു പ്രഖ്യാപനത്തിന് പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു.