Connect with us

Business

രണ്ട് മാസത്തിനിടെ ആദ്യമായി 44,000 ത്തിന് താഴേക്ക്; കുത്തനെ കുറഞ്ഞ് സ്വർണവില

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. അന്തരാഷ്ട്ര വിപണിയയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രകടമാകുന്നത്. ഈ മാസം 10 മുതൽ സ്വർണവില തുടർച്ചയായി ഇടിവിലാണ്. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു.

ഇന്നലെ 280  രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നും 280 രൂപ ഇടിഞ്ഞു. ഇതോടെ സ്വർണവില രണ്ട് മാസത്തിന് ശേഷം ആദ്യമായി 44,000 ത്തിന് താഴേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 43,760 രൂപയാണ്. ഏപ്രിൽ 3 നാണ് ഇതിനു മുൻപ് വില 44,000 ത്തിന് താഴെ എത്തിയിരുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 35 രൂപ കുറഞ്ഞു. വിപണി വില 5470 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 30 രൂപ കുറഞ്ഞു. വിപണി വില 4533 രൂപയാണ്.

Up Next

ബിപോര്‍ജോയ് കരതൊട്ടു; അര്‍ധരാത്രി വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Don't Miss

കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നു = ദമ്മാം. കേരള എഞ്ചിനീയർ ഫോറം ദമ്മാം ഘടകം രൂപീകരിക്കുന്നതായി സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘എഞ്ചിനീയേഴ്സ് സമ്മിറ്റ്‌ 2023’ എന്ന പേരിൽ ജൂൺ 16 ഉദ്ഘാടന പരിപാടി റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടക്കും. അന്നത്തെ ജനറൽബോഡിയിൽ പുതിയ ഭാരവാഹികൾക്ക് രൂപം നൽകും. അൽ ഖുനൈനി പ്രോജക്ട്സ് ഡയറക്ടർ സമീൽ ഹാരിസ്, ഓറിയോൺ എഡ്ജ് സിഇഒ റഷീദ് ഉമർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ജിദ്ദ കേന്ദ്രീകരിച്ച് 1998ൽ രൂപംകൊണ്ട മലയാളി എഞ്ചിനീയർമാരുടെ കൂട്ടായ്മ കേരള എൻജിനിയേർസ് ഫോറം (KEF) പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ വർഷം റിയാദിലും ഇപ്പോൾ ദമ്മാമിലും ചാപ്റ്ററുകൾ രൂപീകരിക്കുന്നത്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന കെഇഫിന് ടെക്നിക്കൽ ഇൻഫർമേഷൻ ഷെയറിങ്, പ്ലേസ്മെന്റ് സെല്ല്, കലാ-കായിക പോഷണം, സോഷ്യൽ ഗാതറിങ് തുടങ്ങിയവയാണ് ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ അഫ്താബ് റഹ്മാൻ, മുഹമ്മദ് ഷഫീഖ്, ഫസീല സുബൈർ, സയ്ദ് പനക്കൽ, അബ്ദുൽ ഗഫൂർ, മുഹമ്മദ് അൻസാർ പങ്കെടുത്തു.

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Business

ഇന്ത്യയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ കാനഡ താല്‍ക്കാലികമായി നിര്‍ത്തി

ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

Published

on

ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കാനഡ. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവെക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരു രാജ്യങ്ങളും അറിയിച്ച് 3 മാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം.

ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. കാനഡയും ഇന്ത്യയും 2010 മുതല്‍ സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ചര്‍ച്ചകള്‍ ഔദ്യോഗികമായി പുനരാരംഭിച്ചത്. കഴിഞ്ഞ മാസത്തോടെ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കാനഡ ശ്രമിച്ചെങ്കിലും എന്തുകൊണ്ടെന്ന് വിശദീകരിച്ചിട്ടില്ലെന്ന് കാനഡയിലെ ഇന്ത്യന്‍ പ്രതിനിധി സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു.

‘വ്യാപാര ചര്‍ച്ചകള്‍ ദൈര്‍ഘ്യമേറിയതും സങ്കീര്‍ണ്ണവുമായ പ്രക്രിയകളാണ്. ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്’ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അടുത്തയാഴ്ച നടക്കുന്ന ജി20 ഉച്ചകോടിക്കിടെ കാനഡയുമായും മറ്റ് രാജ്യങ്ങളുമായും ഉഭയകക്ഷി സ്വതന്ത്ര വ്യാപാര ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടതായും ട്രൂഡോയും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Continue Reading

business

ലാഭത്തില്‍ കോഴിക്കോട് എയര്‍പോര്‍ട്ട് മൂന്നാമത്; തിരുവനന്തപുരവും, കണ്ണൂരും പിന്നില്‍

95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.

Published

on

മലപ്പുറം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള 125 വിമാനത്താവളങ്ങളില്‍ ലാഭത്തില്‍ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്. 95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം. കൊല്‍ക്കത്ത 482.30 കോടി, ചെന്നൈ 169.56 കോടി എന്നിവയാണ് മുന്നിലുള്ളത്. ലോക്‌സഭയില്‍ എസ്.ആര്‍. പാര്‍ഥിപന്‍ എം.പി.യുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി.കെ. സിങ് നല്‍കിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭ നഷ്ടക്കണക്ക് വിശദമാക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 17 വിമാനത്താവളങ്ങള്‍ മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. 15 എണ്ണത്തില്‍ ലാഭവും നഷ്ടവുമില്ല. കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊവിഡ് പ്രതിസന്ധിമൂലം രണ്ടു വര്‍ഷം മാത്രമാണ് കോഴിക്കോട് വിമാനത്താവളം നഷ്ടത്തിലായത്. അഞ്ചുവര്‍ഷത്തിനിടെ മിക്ക വിമാനത്താവളങ്ങളും നഷ്ടത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് വിമാനത്താവളത്തില്‍ 201819 വര്‍ഷം 73.11 കോടി, 1920ല്‍ 69.14 കോടി എന്നിങ്ങനെയാണ് ലാഭം. കൊവിഡ് പ്രതിസന്ധി ബാധിച്ച 202021ല്‍ 59.57 കോടിയും 2122ല്‍ 22.63 കോടിയും നഷ്ടമുണ്ടായി. പുണെ 74.94 കോടി, ഗോവ 48.39 കോടി, തിരുച്ചിറപ്പള്ളി 31.51 കോടി എന്നിവയാണ് കാര്യമായി ലാഭമുണ്ടാക്കിയ മറ്റു വിമാനത്താവളങ്ങള്‍. 115.61 കോടി നഷ്ടം രേഖപ്പെടുത്തിയ അഗര്‍ത്തലയാണ് നഷ്ടക്കണക്കില്‍ മുന്നിലുള്ളത്.

ലാഭകരമായ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയത്. തിരുവനന്തപുരം വിമാനത്താവളം 110.15 കോടി രൂപയുടെ നഷ്ടമാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. സ്വകാര്യ പൊതു പങ്കാളിത്തത്തിലുള്ള കൊച്ചി 267.17 കോടി രൂപ ലാഭം നേടിയപ്പോള്‍ കണ്ണൂര്‍ 131.98 കോടി രൂപ നഷ്ടത്തിലാണ്. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ (എന്‍.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങള്‍ 2025 വരെ പാട്ടത്തിനു െവച്ചിരിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.

Continue Reading

Trending