നടി ഭാവനയും കന്നടനിര്‍മ്മാതാവ് നവീനും തമ്മിലുള്ള വിവാഹം മാറ്റിവെച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഭാവനയുടെ കുടുംബം. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കുടംുബവൃത്തങ്ങള്‍ അറിയിച്ചു. വിവാഹം അടുത്ത വര്‍ഷം ആദ്യത്തില്‍ ഉണ്ടാകും. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം ആകാന്‍ വേണ്ടിയാണ് വിവാഹം നീട്ടിവെച്ചത്. അത് നേരത്തെ എടുത്ത തീരുമാനമാണെന്നും പുതുവര്‍ഷത്തില്‍ ആദ്യം വിവാഹം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന് കന്നടമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവനയുടെ സിനിമാതിരക്കുകളാണ് അതിന് പിന്നിലെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നവീനുമായി ബന്ധപ്പെട്ട മറ്റൊരു കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളില്‍ വാസ്തവം ഇല്ലെന്നും പ്രചരിക്കുന്നത് തെറ്റായ പ്രചാരണമാണെന്നും കുടുംബം വ്യക്തമാക്കുന്നു.