നടി ഭാവനക്ക് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. കന്നട നിര്‍മ്മാതാവുമൊത്തുള്ള ഭാവനയുടെ വിവാഹം തൃശൂരില്‍ നടക്കും. ഇന്നലെ നടന്ന മെഹന്ദിയിടല്‍ ചടങ്ങിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

പ്രിയങ്ക ചോപ്ര ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ വിവാഹചടങ്ങുകളിലേക്ക് ക്ഷണമുള്ളൂ.

അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സത്കാരം ഒരുക്കിയിട്ടുണ്ട്. ആറുവര്‍ഷത്തെ സൗഹൃദത്തിനുശേഷമാണ് നവീനുമായി വിവാഹം നടക്കുന്നത്. നേരത്തെ, വിവാഹത്തില്‍ നിന്ന് നവീന്‍ പിന്‍മാറിയെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കുടുംബം രംഗത്തെത്തുകയും ഈ മാസം 22ന് ഭാവന വിവാഹിതയാവുമെന്ന് അറിയിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം.