News
ബൈഡന് യുഎസ് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചോ? ; യുഎസ് സീക്രട്ട് ഏജന്റുമാര്‍ ഡെലവെയറിലേക്ക്
ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡെലവെയറിലെ വില്മിങ്ടനിലേക്കാണ് യുഎസ്എസ്എസ് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ബൈഡന് സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ തുറന്ന സ്റ്റേജും മറ്റും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്
വാഷിങ്ടന്‍: ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന് യുഎസ് പ്രസിഡന്റ് സ്ഥാനമുറപ്പിച്ചതായി സൂചന. വൈറ്റ് ഹൗസിലെ പുത്തന്‍ സംഭവവികാസങ്ങള്‍ അത്തരമൊരു സാഹചര്യത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. ബൈഡന്റെ സ്റ്റേറ്റായ ഡെലവെയറിലേക്ക് കൂടുതല്‍ സീക്രട്ട് സര്‍വീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഡെലവെയറിലെ വില്മിങ്ടനിലേക്കാണ് യുഎസ്എസ്എസ് ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത്. ബൈഡന് സ്വന്തം നാടായ ഡെലവെയറിലെ വില്‍മിങ്ടനില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണു റിപ്പോര്‍ട്ട്. വലിയ തുറന്ന സ്റ്റേജും മറ്റും ഇതിനായി സജ്ജമാക്കിയിട്ടുണ്ട്.
ഡോണള്‍ഡ് ട്രംപിനെ മറികടന്ന് പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ബൈഡന് മുന്നേറ്റം ആരംഭിച്ചതോടെയാണ് പുതിയ നീക്കം. ബൈഡന്റെ വസതിയുടെ പരിസരത്ത് വിമാനങ്ങള്‍ പറക്കുന്നത് ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള നീക്കവും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. ഇതോടൊപ്പം കൂടുതല്‍ വ്യോമസുരക്ഷയും മേഖലയില്‍ ഉറപ്പാക്കിയതായി സീക്രട്ട് സര്‍വീസുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ വ്യക്തമാക്കി.
എന്നാല്‍ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നതാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അല്പം വൈകിയെന്നു മാത്രം. തിരഞ്ഞെടുപ്പു ദിവസം രാത്രി പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്ക് സുരക്ഷ നല്കുന്നതു പതിവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടാണ് യുഎസ്എസ്എസ് സ്വീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കുന്നെന്നു തോന്നിപ്പിക്കാതിരിക്കാന്‍ കൂടിയാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കു നല്കുന്നതല്ലാത്ത വിധം ഉയര്‍ന്ന സുരക്ഷയും ബൈഡന് ഉറപ്പാക്കുന്നുണ്ട്.
അതേസമയം, പെന്‍സില്‍വാനിയ അടക്കം നാല് നിര്‍ണായ സംസ്ഥാനങ്ങളിലും ബൈഡന് ലീഡ് ഉയര്‍ത്തി. പെന്‍സില്‍ വാനിയയില്‍ ലീഡ് 19,000 കടന്നു. പെന്‍സില്‍വാനിയ നേടിയാല്‍ ബൈഡന് 273 ഇലക്ടറല്‍ കോളജ് വോട്ട് ഉറപ്പാകും.
2016 ല്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെന്‍സില്‍ വാനിയ. 20 ഇലക്ടറല്‍ വോട്ടാണ് പെന്‍സില്‍വാനിയയില്‍ ഉള്ളത്. ജോര്‍ജിയയില്‍ 4266, അരിസോണ 38455 എന്നിങ്ങനെയാണ് ബൈഡന്റെ ലീഡ്. 15 ഇലക്ടറല്‍ വോട്ടുള്ള നോര്‍ത്ത് കരോലിനയില്‍ മാത്രമാണ് ട്രംപ് മുന്നിലുള്ളത്.
കഴിഞ്ഞ 28 വര്‍ഷത്തിനിടെ ഡെമോക്രാറ്റുകള്‍ ജയിക്കാത്ത ജോര്‍ജിയയിലും ബൈഡന് മേല്‍ക്കൈ നേടിക്കഴിഞ്ഞു. ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ബൈഡന് വിജയിച്ചതായി സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ബൈഡന് വിജയിച്ചെന്ന് കരുതേണ്ടെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര് മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.
പൊലീസിന്റെയും അഗ്നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
kerala
പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര് ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
kerala
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര് പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.
തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.
രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര് പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
-
world18 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala19 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

