kerala

മതഗ്രസ്ഥം ഇറക്കുമതി ചെയ്ത കേസ്; കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ്

By Test User

November 07, 2020

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രസ്ഥം ഇറക്കുമതി ചെയ്ത കേസില്‍ ഹാജരാകാന്‍ മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കി.

തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം. എന്‍ഐഎയും ഇ.ഡി രണ്ട് തവണയും ജലീലിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ആകെ 4478 കിലോഗ്രാം മതഗ്രന്ഥം ആണ് നയതന്ത്ര പാഴ്‌സല്‍ വഴി സംസ്ഥാനത്ത് എത്തിച്ചത്. ഇത് മലപ്പുറത്ത് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായെന്നാണ് കണ്ടെത്തല്‍. നയതന്ത്ര പാഴ്‌സലില്‍ എത്തുന്നവ പുറത്ത് വിതരണം ചെയ്യുന്നത് നിയമപരമല്ല എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.