പാറ്റ്‌ന: ദേശീയ ഗാനം തെറ്റായി ആലപിച്ച് ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരി. വരികള്‍ തെറ്റിച്ചു പാടുന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുമ്പ് ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തി ദേശീയ ഗാനം തെറ്റിച്ച് പാടുന്ന വീഡിയോ ആണിത്. പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

പല തവണ അഴിമതി ആരോപിതനായ ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവാലാല്‍ ചൗധരിക്ക് ദേശീയ ഗാനവും അറിയില്ലെന്നും നിതീഷിന് അല്‍പമെങ്കിലും നാണം ബാക്കിയുണ്ടോ എന്നും വീഡിയോ ട്വീറ്റ് ചെയ്ത് ആര്‍ജെഡി ചോദിക്കുന്നു.

ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയായ മേവാലാല്‍ ചൗധരി ഭഗല്‍പൂര്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.