ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പശുക്കള്‍ക്ക് വേണ്ടി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കാനുള്ള മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ തീരുമാനത്തെ കളിയാക്കി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ഇനി കൗ കാബിനറ്റില്‍ നിന്നുള്ള ചാണക ജ്ഞാനത്തിനായി കാത്തിരിക്കാമെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കന്നുകാലികളുടെ സംരക്ഷണത്തിനും വികസനത്തിനുമായി പ്രത്യേക ‘കൗ കാബിനറ്റ്’ രൂപീകരിക്കുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.

കന്നുകാലി വളര്‍ത്തല്‍, വനം, പഞ്ചായത്ത് ഗ്രാമീണ വികസനം, റവന്യു, കൃഷി വികസന വകുപ്പുകള്‍ എന്നിവയാണ് ‘കൗ കാബിനറ്റില്‍’ ഉള്‍പ്പെടുക. കൗ കാബിനറ്റിന്റെ ആദ്യ യോഗം ഗോപാഷ്ടമി ദിനമായ നവംബര്‍ 22ന് 12 മണിക്ക് നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.