പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പ് പ്രചാരണരംഗം ചൂടുപിടിക്കുന്നു. പാര്‍ട്ടികളെല്ലാം ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോത്തിന്റെ പുറത്തെത്തിയാണ് പത്രിക നല്‍കിയത്.

ദര്‍ബംഗ ജില്ലയിലെ ബാദുര്‍പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി നിചാരി മണ്ഡലാണ് പത്രിക നല്‍കാന്‍ പോത്തിന്റെ പുറത്തെത്തിയത്. വലിയ ആള്‍ക്കൂട്ടവും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

243 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. പത്താം തിയ്യതിയാണ് ഫലപ്രഖ്യാപനം.