Connect with us

india

ബിഹാര്‍ ആര്‍ക്കൊപ്പം?, വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിന്

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിനാണ്.

Published

on

ബിഹാര്‍ ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിനാണ്. 243 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്‍ 66.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 20 വര്‍ഷത്തിനുശേഷം നടന്ന റെക്കോര്‍ഡ് പോളിംഗ് ആണിത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ മുന്നില്‍ വന്‍ജനക്കൂട്ടമാണ് കാത്തിരിക്കുന്നത്.

ഭരണ ഭരണവിരുദ്ധ വികാരം ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഡ്യ സഖ്യ നേതാക്കള്‍. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പോളിംഗ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കള്‍ ബുഹാറിലും വോട്ടുചെയ്‌തെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കിടെയാണ് സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മുസാഫര്‍പൂര്‍ ഉള്‍പ്പടെയുള്ള പല ജില്ലകളിലെയും സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായാണ് ആരോപണം.

Trending