ബ്ലൂംബെർഗ്: മോക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സും ഭാര്യ മെലിൻഡയും വിവാഹമോചിതരായി. ഗ്രെയ്റ്റ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.ദമ്പതികൾ എന്ന തരത്തിൽ ഇനി മുന്നോട്ടു പോകാൻ സാധിക്കാത്തതിനാലാണ് വഴിപിരിയുന്നതെന്ന് ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചു.1994 ലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാളാണ് ബിൽ ഗേറ്റ്സ്.