ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം രംഗത്ത്. നേതാക്കളെക്കാള്‍ വലുതാണ് ജനം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ശൈലി മയപ്പെടുത്തണം.
ശബരിമലയും തിരിച്ചടിക്ക് ഇടയയാക്കിയ ഒരു കാരണമാണ്. വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സമാവായം ഉണ്ടാക്കണമായിരുന്നു. തെരഞ്ഞെടിപ്പില്‍ വിശ്വാസികളെ കൂടെ നിര്‍ത്താനായോ എന്ന് പരിശോധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണത്തില്‍ തന്റെ നിലപാട് മാറ്റാന്‍ താന്‍ തയ്യാറെല്ലെന്നും ഞാന്‍ ഇങ്ങനെയാണ് ശീലിച്ചതെന്നും പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.