കൊല്‍ക്കത്ത: ബംഗാളില്‍ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരി മരുന്നുമായി ബിജെപി യുവനേതാവ് പിടിയില്‍. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയും ബംഗാളിലെ യുവ ബിജെപി നേതാക്കളില്‍ ശ്രദ്ധേയയുമായ പമേല ഗോസ്വാമിയാണ് പിടിയിലായത്.

കൊല്‍ക്കത്തയിലെ ന്യൂ ആലിപൂര്‍ മേഖലയില്‍ വച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. പമേലക്കൊപ്പം യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രബീര്‍ കുമാര്‍ ഡേയും പിടിയിലായിട്ടുണ്ട്. ഇവരുടെ പേഴ്‌സില്‍ നിന്നും കാറിന്റെ സീറ്റിനടിയില്‍ നിന്നുമായാണ് നൂറ് ഗ്രാം കൊക്കെയിന്‍ പിടിച്ചെടുത്തത് എന്ന് പൊലീസ് അറിയിച്ചു.