പിഎസ്‌സി റാങ്ക് ജേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തല്‍ സന്ദര്‍ശിച്ച് നടന്‍ ധര്‍മ്മജന്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, ശബരിനാഥന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്‍ത്ഥികള്‍ക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അര്‍പ്പിക്കാന്‍ എത്തിയതാണെന്ന് ധര്‍മജന്‍ പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ലെന്ന് ധര്‍മജന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.