തിരുവനന്തപുരം: 27ന് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകള്‍. ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അന്നേദിവസം ഹാര്‍ബറുകള്‍ സ്തംഭിപ്പിക്കും. തിങ്കളാഴ്ച ഫിഷറിസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

കേരള തീരത്തു ചട്ടങ്ങള്‍ അട്ടിമറിച്ചു മത്സ്യബന്ധനത്തിനുള്ള കരാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പങ്കെടുത്ത ചിത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടിരുന്നു.ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ് ഡയറക്ടര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.

മന്ത്രി ക്ഷണിച്ചതനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ചയെന്നതിനുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നെന്ന് മന്ത്രി മേഴ്്‌സിക്കുട്ടിയമ്മ നേരത്തെ പറഞ്ഞിരുന്നു.