വയനാട്: കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്നവര്‍ക്കെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കെ.എസ്. യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് , വി.ടി ബല്‍റാം എം എല്‍ എ തുടങ്ങിയവര്‍ കറുത്ത മാസ്‌ക് അണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കു വെച്ചു.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചുവന്ന എല്ലാവരുടെയും മാസ്‌ക് മാറ്റി കളര്‍ മാസ്‌ക് നല്‍കിയാണ് സമ്മേളന ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

മാധ്യമപ്രവര്‍ത്തകരെയടക്കം മാസ്‌ക് മാറ്റി ധരിപ്പിച്ചു. വയനാട് പാക്കേജ് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കറുത്ത മാസ്‌ക്കാണ് അഴിപ്പിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കം പലരുടെയും കറുത്ത മാസ്‌ക് വിലക്കിയ പൊലീസ് പകരം മാസ്‌ക് നല്‍കിയാണ് ഹാളിലേക്ക് പ്രവേശിപ്പിച്ചത്.