Connect with us

kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് സമരം; ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

പിഎസ്‌സി റാങ്ക് ലിസ്റ്റ് സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായര്‍

Published

on

പിഎസ്‌സി റാങ്ക് ലിസ്റ്റ് സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായര്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണമെന്നും അവരുടെ പരാതി കേട്ട്, പരാതി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.

കത്തിന്റെ പൂര്‍ണരൂപം;

കേരളത്തിലെ യുവജനങ്ങള്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളായി സമരം ചെയ്യുന്നത് അറിഞ്ഞു കാണുമെന്ന് വിചാരിക്കുന്നു. പി.എസ്.സി പരീക്ഷ കോപ്പിയടിക്കാതെ എഴുതി റാങ്ക് ലിസ്റ്റില്‍ കയറിയവരാണ് അവര്‍. അവരുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് അവര്‍ക്ക് അര്‍ഹതപ്പെട്ട ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരം ചെയ്യുന്നത്. 5% പോലും നിയമനങ്ങള്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് നടക്കുന്നില്ല. താല്‍ക്കാലിക , പിന്‍വാതില്‍ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുന്ന തിരക്കിലാണ് സര്‍ക്കാര്‍.

തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിയമസഭയിലെ മറുപടി പ്രകാരം സംസ്ഥാനത്ത് 36,18, 084 പേരാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1,58,243 പേരാണ്. അതില്‍ തന്നെ 11,445 പേര്‍ മെഡിക്കല്‍ ബിരുദധാരികളും 52,473 പേര്‍ എഞ്ചിനിയറിങ് ബിരുദധാരികളും ആണ്. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 3.18 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ നിയമിച്ചത് ഞാന്‍ ഓര്‍മിപ്പിക്കുന്നു. ഇതു പോലുള്ള പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലും തകൃതിയായി നടക്കുകയാണ്. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണല്ലോ യുവജന കമ്മീഷന്‍ ശ്രദ്ധിക്കേണ്ടത്.

യുവജനങ്ങളുടെ പേരില്‍ 37 ലക്ഷത്തോളം രൂപ ശമ്പളമായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സഖാവ് കൈപ്പറ്റിയിട്ടുണ്ടന്ന് വിവരവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. സഖാവ് ആ ഓഫിസില്‍ നിന്ന് ഇറങ്ങി സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണം, അവരുടെ പരാതി കേള്‍ക്കണം, പരാതി പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം. ഇതൊക്കെ ചെയ്യാന്‍ വേണ്ടിയാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പോസ്റ്റ്. സ്ഥാനങ്ങള്‍ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ ആ യുവജനങ്ങളുടെ മുന്നിലേക്ക് ചെല്ലൂ സഖാവ് ചിന്താ ജേറോം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു

നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

Published

on

പത്തനംതിട്ട നെല്ലിക്കലില്‍ പമ്പയാറിനോട് ചേര്‍ന്ന പുഞ്ചക്കണ്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് മരിച്ചു. നാല്ലിക്കല്‍ സ്വദേശി മിഥുന്‍, കിടങ്ങന്നൂര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തായ ഒരാള്‍ കൂടി അപകടത്തില്‍പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന്‍ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തുകയാണ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ജയില്‍ ഡിഐജി വി. ജയകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ആണ് ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ഇന്ന സമര്‍പ്പിക്കുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ജയില്‍ ഡിജിപിയുടെ നിലപാടിന് അനുസരിച്ചായിരിക്കും തുടര്‍നടപടികള്‍.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തെക്കുറിച്ച് സെന്‍ട്രല്‍ ജയിലിലെ മറ്റു തടവുകാര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ തടവുകാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം നമ്പര്‍ ബ്ലോക്കിലുള്ള തടവുകാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

Continue Reading

kerala

കുന്നംകുളത്ത് സി പി എം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മൂന്നുപേര്‍ക്ക് പരിക്കേറ്റു.

Published

on

തൃശൂര്‍ കുന്നംകുളത്ത് സി പി എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചുറ്റിക കൊണ്ടുള്ള ആക്രമണത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. 2 സിപിഎം പ്രവര്‍ത്തകര്‍ക്കം പരിക്കേറ്റിരുന്നു.

ചെമ്മണ്ണൂരിലാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരുടെ സംഘശക്തി ക്ലബ്ബില്‍ വച്ചായിരുന്നു സംഘര്‍ഷം. ചീരംകുളങ്ങര പൂരത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഇന്നലെ നടന്നത്.

Continue Reading

Trending