ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ ക്രിക്കറ്റിനെ പോലും വെറുതെ വിടുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുറച്ച് കാലമായി വിദ്വേഷ പ്രചാരണങ്ങള്‍ സാധാരണ പ്രവണതയായി മാറി. ഇത് ക്രിക്കറ്റിനെ പോലും വെറുതെ വിടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ നമ്മുടെ സ്വത്താണ്. നമ്മുടെ ഐക്യം നശിപ്പിക്കാന്‍ ഒരാളേയും അനുവദിക്കരുത്-രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷക സമരത്തിനെതിരെ ക്രിക്കറ്റ് താരങ്ങളിട്ട ട്വീറ്റുകള്‍ വിമര്‍ശത്തിന് ഇരയായിരുന്നു.

ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലകനായിരുന്ന വസീം ജാഫര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.കൂടുതല്‍ മുസ്ലിം താരങ്ങളെ ജാഫര്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നു എന്ന ആരോപണമുണ്ടായ പശ്ചാത്തലത്തിലായിരുന്നു രാജി. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ് എന്നതാണ് ശ്രദ്ധേയം