ഏലൂര്‍: കളമശ്ശേരി ഏലൂര്‍ എച്ച്.ഐ.എല്ലില്‍ ശക്തമായ പൊട്ടിത്തെറി. 12 പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ടാങ്കറില്‍ നിന്ന് വാതകം പ്ലാന്റിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവം. കാര്‍ബണ്‍ ഡൈസള്‍ഫൈഡ് ചോര്‍ന്ന് തീപിടിത്തമുണ്ടായതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.