Connect with us

india

ഡല്‍ഹി സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു.

Published

on

ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്‌ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രാവിലെ 7.45ഓടെയായിരുന്നു സംഭവം.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകായണ്.

 

india

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും മുസ്ലിംലീഗ് എം.പിമാർ ആവശ്യപ്പെട്ടു

Published

on

അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് പരാതി നൽകി. ഹൈക്കോടതി ലൈബ്രറി ഹാളിലാണ് ജഡ്ജി വിദ്വേഷ പ്രസംഗം നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്.

നേരത്തെ പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ജഡ്ജി നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും മുസ്ലിംലീഗ് എം.പിമാർ ആവശ്യപ്പെട്ടു.

Continue Reading

india

‘പക്ഷപാതപരമായി പെരുമാറുന്നു’: രാജ്യസഭ ചെയര്‍മാനെതിരായ അവിശ്വാസ പ്രമേയത്തിന് ഇന്ത്യ ഒറ്റക്കെട്ട്

പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്

Published

on

ന്യൂഡല്‍ഹി: ഉപരാഷട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ രാജ്യസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കര്‍ ഉപരിസഭയിലെ പ്രതിപക്ഷത്തോട് പക്ഷപാതിത്വപരമായി പെരുമാറുന്നുവെന്ന് ഇന്ത്യാ സഖ്യത്തിലെ എം.പിമാര്‍ ആരോപിച്ചതിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.

പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികളുള്‍പ്പെടുന്ന ഭരണഘടനയുടെ 67 (ബി) അനുച്ഛേദം അനുസരിച്ചാണ് ഇന്ത്യ സഖ്യം ഉപരാഷ്ട്രപതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി ഇന്ത്യ സഖ്യത്തിലെ വിവിധ പാര്‍ട്ടികളിലുമായുള്ള എം.പിമാരില്‍ നിന്നും 70 പേരുടെ ഒപ്പുകള്‍ വാങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റില്‍ നടന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ പ്രതിപക്ഷം തങ്ങളുടെ എം.പിമാരില്‍ നിന്നും ഒപ്പ് ശേഖരിച്ചിരുന്നു. എന്നാല്‍ ആ സമയത്ത് നടപടിയെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി, മറ്റ് ഇന്ത്യന്‍ ബ്ലോക്ക് ഘടകകക്ഷികള്‍ തുടങ്ങിയവര്‍ പ്രമേയത്തിന് പിന്തുണ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ജഗ്ദീപ് ധന്‍കര്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രസംഗങ്ങള്‍ക്കിടയില്‍ തടസം സൃഷ്ടിക്കുന്നുവെന്നും നിര്‍ണായക വിഷയങ്ങളില്‍ സംവാദം നടത്താന്‍ അനുവദിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. തര്‍ക്കങ്ങളിലും ചര്‍ച്ചകളിലും ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുന്നുവെന്നും ഇന്ത്യാ സഖ്യം പറയുന്നുണ്ട്

പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനായി എഴുന്നേല്‍ക്കുമ്പോള്‍ പാര്‍ലമെന്ററി കണ്‍വെന്‍ഷന്‍ നിര്‍ബന്ധമാക്കിയെന്നും പ്രസംഗങ്ങള്‍ തടസപ്പെടുത്തുവെന്നും മൈക്ക് ഓഫാക്കി എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു.

Continue Reading

india

വഖഫ് സ്വത്തുക്കളുടെ ഡിജിറ്റൽവൽക്കരണം മന്ദഗതിയിൽ; ആശങ്ക അറിയിച്ച് പി.വി അബ്ദുൽ വഹാബ്

കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി.

Published

on

രാജ്യത്തെ വഖഫ് സ്വത്ത് വിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തില്‍ കാലതാമസം. ആകെയുള്ള 8,72,352 വഖഫ് സ്വത്തില്‍ ഇതുവരെ ഡിജിറ്റലായി രേഖപ്പെടുത്തിയത് 3.3 ലക്ഷം വഖഫ് സ്വത്തുക്കള്‍ മാത്രമാണെന്ന് രാജ്യസഭയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

വഖഫ് സ്വത്തുക്കള്‍ മുമ്പെങ്ങുമില്ലാത്ത വിധം വേട്ടയാടപ്പെടുന്ന ഈ കാലത്ത് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കേണ്ട ഈ കാര്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.വി. അബ്ദുല്‍ വഹാബ് സഭയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 53,297 വഖഫ് സ്വത്തുക്കളാണുള്ളത്. ഇതില്‍ 11,203 എണ്ണമാണ് ഡിജിറ്റിലായി രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രാലയം തങ്ങളുടെ കയ്യില്‍ വിവരങ്ങള്‍ ഇല്ല എന്നാണ് അറിയിച്ചത്.

Continue Reading

Trending