പനാജി: നാളെ ആരംഭിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്മാരെ പ്രഖ്യാപിച്ചു. ഇത്തവണ മൂന്ന് നായകന്മാരാണ് ടീമിനുള്ളത്. രണ്ട് വിദേശികളും ഒരു ഇന്ത്യന്‍ താരവുമാണ് നായകന്മാരാകുന്നത്

സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് മഞ്ഞപ്പടയെ നയിക്കുന്നത്.

പുതിയ പരിശീലകന്‍ കിബുവിന്റെ നേതൃത്വത്തില്‍ മികച്ച ടീമിനെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന മത്സരത്തില്‍ ടീം എ.ടി.കെ മോഹന്‍ ബഗാനെ നേരിടും.

4-3-3 ശൈലിയാണ് കിബു പൊതുവെ സ്വീകരിക്കുന്നത്. 4-4-2 ഫോര്‍മേഷനില്‍ ഡബിള്‍ സിക്‌സ് കളിക്കാനും താല്‍പ്പര്യപ്പെടാറുണ്ട്.