Connect with us

GULF

ബ്ലൈസ് യു.എ.ഇ മീറ്റപ്പ് ദുബായിൽ നാടിൻറെ ഉത്സവമായി

ബ്ലൈസ് തളങ്കര ആൻഡ് ബ്ലൈസ് ഇൻറർനാഷണൽ ദുബായിൽ വെച്ച് നടത്തിയ ബ്ലൈസ് പ്രീമിയർ ലീഗും ഫാമിലി മീറ്റ് അപ്പും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും വൻ വിജയമായി

Published

on

ദുബായ് അബു ഹൈലിലുള്ള സ്കൗട്ട് മിഷൻ ഗ്രൗണ്ടിൽ ആണ്ടിൽ ഒരിക്കൽ ഗൾഫ് നാടുകളിൽ പെയ്യുന്ന മഴയുടെ ഭീഷണി അവഗണിച്ചും സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രവാസലോകത്തെയും നാട്ടിൽ നിന്നും മറ്റും എത്തിയ ഒട്ടേറെ പേർ മത്സരങ്ങൾ വീക്ഷിക്കാനും പരിപാടികളിൽ ഭാഗമാകുവാനും ഒഴുകിയെത്തി.
വമ്പൻ സമ്മാനങ്ങളൊരുക്കി സ്ത്രീകൾക്ക് പ്രത്യേകമായി ഒരുക്കിയ കുക്കിംഗ് ഫെസ്റ്റ്, കുട്ടികൾക്കും മുതിർന്ന സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം ആയി നടത്തിയ വീറും വാശിയേറിയ ഗെയിംസ് മത്സരങ്ങളും, നാട്ടിൽ നിന്നും, വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും അടക്കം യുഎഇയിൽ എത്തിയ മെമ്പർമാരെ സംഘടിപ്പിച്ച് ആറ് വ്യത്യസ്ത ഗൾഫ് രാജ്യങ്ങളുടെ പേരിൽ തരംതിരിച്ച് രാത്രി ഏറെ വൈകുവോളം നടത്തിയ ആവേശോജ്വലമായ ക്രിക്കറ്റ് പ്രീമിയർ ലീഗിൽ അദ്ധുവിന്റെ നേതൃത്തത്തിലുള്ള ടീം ബഹ്റൈൻ ചാമ്പ്യൻസും, അനുവിന്റെ നേതൃത്തത്തിലുള്ള ടീം ഖത്തർ റണ്ണേഴ്സും ആയി.

ചടങ്ങിൽ തളങ്കര മേഖലയിലെ പ്രമുഖരും പ്രശസ്തരുമായ ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിടണ്ടും, യുഎഇ കെഎംസിസി ട്രഷറുമായ നിസ്സാർ തളങ്കര, കാസർഗോഡ് നാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ഹനീഫ്, ബഷീർ എം എസ്, ബഷീർ സുറുമി, സക്കരിയ്യ പതിക്കുന്നു, ഉമ്മർ എംഎസ്, ഗോളി മഹ്മൂദ്, കെഎംസിസി നേതാക്കളായ അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ, ഫൈസൽ പട്ടേൽ, ഫൈസൽ മുഹ്സിൻ, ബഷീർ പള്ളിക്കര, ഇബ്രാഹിം ബേരിക്ക, സിദ്ദിഖ് ചൗക്കി,സുബൈർ അബ്ദുല്ല, യൂസഫ് ഷേണി, മുനീർ ബേരിക്ക, ഹാരിസ് ബ്രദേഴ്സ്, അസ്കർ ചൂരി, ഷബീർ കൈതക്കാട്, കെടിഎഫ്എ ജ സെക്ര ഷബീർ കിഴൂർ, ഖയ്യൂം മാന്യ, ഐ അഹമ്മദ് കുഞ്ഞി, സാബിത് സ്മാർട്ട്, ഷാനു കൊച്ചി, ഫൈസൽ കുണ്ടിൽ, സിറാജ് മാസ്റ്റർ, ചെച്ചു ടാസ്, ഫൈസി റോള, ഷമ്മ, മുൻ കൗൺസിലർമാരായ താഹിറ സത്താർ, ജമീല, സംബന്ധിച്ചു.

ബ്ലൈസ് അഡ്വൈസറി അംഗവും, ബഹറൈന്കെ എംസിസി നേതാവുമായ സലിം ബഹറൈന് ചടങ്ങിൽ ഉപഹാരം കെഎംസിസി നേതാക്കൾ കൈമാറി,
ഖലീൽ പതിക്കുന്നു, താത്തൂ ബ്ലൈസ്, നാച്ചു ബ്ലൈസ്, ഇർഫത്ത് ഷെരീഫ്, അഖീലാ നൗഫൽ, ഹിബ സക്കരിയ, ഫിദ സക്കരിയ, പരിപാടികൾ നിയന്ത്രിച്ചു.
ബ്ലൈസ് തളങ്കര യുടെ പുതിയ ലോഗോ പ്രകാശനവും, ടി.എസ്.എല്ലിന്നുള്ള ജേഴ്സി പ്രകാശനവും ചടങ്ങിൽ വെച്ചു നടന്നു.

ബ്ലൈസ് അഡ്വൈസറി അംഗങ്ങളായ യഹ്യ തളങ്കരക്കുള്ള സ്നേഹ സമ്മാനം സുഹൈർ യഹ്യയും, മൂസ കുവൈറ്റിനുള്ള സ്നേഹ സമ്മാനം റിജാസ് ഇജാമുവും ഏറ്റുവാങ്ങി, സമീർ ബെസ്റ്റ് ഗോൾഡ്, ഷഫകത്ത് മിക്സ്, ചെച്ചു ക്യാറ്റ് വാക്, ബ്ലൈസ് അഡ്വൈസറി അംഗങ്ങളായ മാഹിൻ മാസ്റ്റർ, അസ്ലാം പടിഞ്ഞാർ, ടി എ ഷാഫി, എന്നിവർക്കുള്ള സ്നേഹ സമ്മാനവും ചടങ്ങിൽ കൈമാറി.

ബ്ലൈസ് തളങ്കര പ്രസിഡണ്ട് നൗഫൽ തായൽ അധ്യക്ഷത വഹിച്ചു, സെക്രട്ടറി സിദിക്ക് ചക്കര ബ്ലൈസ് തളങ്കരയേയും ഇൻറർനാഷണലിനെയും വേദിയിൽ പരിചയപ്പെടുത്തി, ഇൻറർനാഷണൽ പ്രസിഡണ്ട് ശാക്കിർ കാപ്പി ആമുഖഭാഷണവും, സെക്രട്ടറി ജാഫർ കുന്നിൽ സ്വാഗതവും, ഹാരിസ് ബ്ലൈസ് നന്ദിയും പറഞ്ഞു,
സംഘാടക സമിതി അച്ചു മനാൽ, ശുഹൈബ് സ്വയ്യു, അഷ്ഫാദ്, ജസീൽ, സൈനു, ഫൈസൽ, മാലു കുണ്ടിൽ സംസാരിച്ചു.

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

GULF

മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്‌കാരം കോഴിക്കോട് സ്വദേശി അനസിന്

24 ലക്ഷം രൂപയും സ്വര്‍ണ്ണ നാണയവും ആപ്പിള്‍ വാച്ചും

Published

on

അബുദാബി: യുഎഇ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ എമിറേറ്റ്സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളിക്കുള്ള പുരസ്‌കാരത്തിന് കോഴിക്കോട് സ്വദേശി അര്‍ഹനായി.

മാനേജ്‌മെന്റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകത്തിനാണ് ശ്രദ്ധേയമായ അവാര്‍ഡിന് അര്‍ഹനായത്.

മെനയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സില്‍ റീജിയണല്‍ ഹ്യൂമന്‍ റിസോഴ്സ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിര്‍ഹം) ക്യാഷ് അവാര്‍ഡ്, സ്വര്‍ണ നാണയം, ആപ്പിള്‍ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാര്‍ഡ്, പ്രത്യേക ഇന്‍ഷൂറന്‍സ് കാര്‍ഡ്, എന്നിവയാണ് സമ്മാനം.

18,000ത്തിലധികം അപേക്ഷകളില്‍ നിന്നാണ് കമ്പനികളും വ്യക്തികളും ഉള്‍പ്പെടുന്ന വിജയികളെ തിരഞ്ഞെടുത്തത്

പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫോളന്‍ ഹീറോസ് അഫയേഴ്സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ പുരസ്‌കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്റ് ആന്‍ഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.

 

രാജ്യത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്കിനെക്കുറിച്ച്
പറഞ്ഞു ശൈഖ് ദിയാബിന്റെ അഭിനന്ദനം നിറഞ്ഞ സന്തോഷത്തോടെയും ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തവുമായാണ് അനുഭവപ്പെട്ടതെന്ന് അനസ് പറഞ്ഞു. കഴിഞ്ഞ 16 വര്‍ഷമായി യുഎഇ തൊഴില്‍ മേഖലയുടെ ഭാഗമായതിന് രാജ്യം നല്‍കുന്ന അംഗീകാരമായിട്ടാണ് താാനീ പുരസ്‌കാരത്തെ കാണുന്നതെന്ന് അനസ് വ്യക്തമാക്കി.

വ്യക്തിഗത വിഭാഗത്തോടൊപ്പം സ്ഥാപനങ്ങളുടെ വിഭാഗത്തിലും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് തിളങ്ങി. അബുദാബിയിലെ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഹെല്‍ത്ത്‌കെയര്‍ കമ്പനി ഉപവിഭാഗത്തിലാണ് അംഗീകാരം ലഭിച്ചത്. ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റലിന് ഇത് ഹാട്രിക് വിജയമാണ്. ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു

Continue Reading

Trending