kerala

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

By webdesk17

February 18, 2025

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം ജയ്‌സന്റെ മൃതദേഹമാണ് കിട്ടിയത്. കൂടെയുണ്ടായിരുന്ന മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫയര്‍ ഫോഴ്സും നാട്ടുകാരും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

ഇന്നലെ വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. അതേസമയം ഡാമിന്റെ പരിസരത്തുനിന്നും ഇരുവരുടെയും ചെരുപ്പുകളും ഫോണും വാഹനവും കണ്ടെത്തിയിരുന്നു. ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. സ്‌കൂബ ടീമും ആനയിറങ്കലില്‍ തിരച്ചില്‍ നടത്താനായി എത്തിയിട്ടുണ്ട്.