പ്രിറ്റോറിയ: മുന്‍ ലോക ജൂനിയര്‍ ഐ.എഫ്.ബി.ബി ചാമ്പ്യന്‍ സിഫിസോ ലുംഗലോ താബിത് മത്സരത്തിനിടെ വീണു കഴുത്തൊടിഞ്ഞ് മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടന്ന 75 കിലോ വിഭാഗം ശരീര സൗന്ദര്യ മത്സരത്തിനിടെ ഗോദയില്‍ മലക്കം മറിയാന്‍ ശ്രമിച്ചതാണ് താരത്തിന് വിനയായത്.

മസിലുകള്‍ പെരുപ്പിച്ച് ബാക് ഫ്‌ളിപ്പിനായി ഉയര്‍ന്നു ചാടിയ താരം ഗ്രിപ്പ് നഷ്ടപ്പെട്ട് വെട്ടിയിട്ടതു പോലെ തറയിലേക്ക് വീഴുകയായിരുന്നു. കഴുത്ത് ഒടിഞ്ഞ് ചലനം നഷ്ടമായി തറയില്‍ കിടന്ന താരത്തെ അധികൃതര്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.