വാഷിങ്ടണ്‍: 136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു. ഫ്‌ളോറിഡ് ജാക്‌സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍ നിന്ന് വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയിലേക്ക് തെന്നിനീങ്ങിയാണ് അപകടമുണ്ടായത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ജാക്‌സണ്‍വില്ല മേയര്‍ ട്വീറ്റ് ചെയ്തു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല. യു.എസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷണലിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്.