News
136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു
വാഷിങ്ടണ്‍: 136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു. ഫ്ളോറിഡ് ജാക്സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍ നിന്ന് വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയിലേക്ക് തെന്നിനീങ്ങിയാണ് അപകടമുണ്ടായത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല മേയര്‍ ട്വീറ്റ് ചെയ്തു. വിമാനം നദിയില്‍ മുങ്ങിയിട്ടില്ല. യു.എസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷണലിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്.
#JSO Marine Unit was called to assist @NASJax_ in reference to a commercial airplane in shallow water. The plane was not submerged. Every person is alive and accounted for. pic.twitter.com/4n1Fyu5nTS
— Jax Sheriff's Office (@JSOPIO) May 4, 2019
kerala
കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി; എന്യുമറേഷന് ഫോം ഈ മാസം 18 വരെ നല്‍കാം
അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്. എന്യുമറേഷന് ഫോം തിരികെ നല്‍കാനുള്ള തീയതി ഡിസംബര്‍ 18 വരെ നീട്ടിയതായി കമ്മീഷന് അറിയിച്ചു. അന്തിമ പട്ടിക ഡിസംബര്‍ 21നും കരട് വോട്ടര്‍ പട്ടിക 23നും പ്രസിദ്ധീകരിക്കും. സുപ്രീം കോടതി നിര്‍ദ്ദേശമനുസരിച്ച് ചീഫ് സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കേരളത്തിലെ എസ്ഐആര്‍ തടയാതെയാണ് നേരത്തെ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. എന്യുമറേഷന് ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നു പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എസ്ഐആര്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
india
ഗസ്സ; 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യുഎസ് വിസ റദ്ദാക്കിയ നടപടി; വിദേശകാര്യ മന്ത്രിയോട് ചോദ്യമുയര്‍ത്തി അഡ്വ. ഹാരിസ് ബീരാന്
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ 6000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന് എം പി.
ഗസ്സക്ക് അനുകൂലമായി പ്രതികരിച്ചതിന്റെ പേരില്‍ ആറായിരത്തോളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ യു എസ് – എഫ് വണ്‍ വിസ റദ്ദാക്കി യു എസ് സര്‍ക്കാരിന്റെ തീരുമാനത്തോട് ഇന്ത്യയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന് എം പി. രാജ്യസഭയില്‍ ചോദ്യോത്തര വേളയില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനോടാണ് എം പി ചോദ്യമുന്നയിച്ചത്. കഴിഞ്ഞ ഏപ്രില്‍ 25 മുതലാണ് ചെറിയ കുറ്റങ്ങള്‍ക്ക് പോലും വിദ്യാര്‍ത്ഥികളുടേതുള്‍പ്പടെയുള്ള വിസ റദ്ദാക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് യു എസ് സര്‍ക്കാര്‍ നീങ്ങിയത് എന്നും, ചില കേസുകളില്‍ നടപടികളുടെ ഭാഗമായി അവരോട് സ്വയം വിസ റദ്ദാക്കി അമേരിക്കയില്‍ നിന്നും മടങ്ങാന്‍ യു എസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോഴെല്ലാം കോണ്‍സുലേറ്റുകളും, എംബസിയും വഴി ഇടപെട്ടിട്ടുണ്ടെന്നും തീവ്രത കുറഞ്ഞ കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്നവരുടെ വിസ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് യു എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയശങ്കര്‍ രാജ്യസഭയില്‍ മറുപടി പറഞ്ഞു.
എന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിന്റെ സ്വന്തം അധികാരമാണെന്നും അവരുടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ എന്ന് യു എസ് അറിയിച്ചതായും അതോടൊപ്പം വിദ്യാര്‍ത്ഥികളുള്‍പ്പടെ അമേരിക്കയില്‍ തങ്ങുന്ന മുഴുവന്‍ ആളുകളും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം പബ്ലിക് ആക്കണമെന്ന് യു എസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതായി അറിയാന്‍ കഴിഞ്ഞെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും നിയമപരമായി അമേരിക്കന്‍ വിസ സ്വയത്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതോടൊപ്പം അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിയമവിരുദ്ധ ഏജന്‍സികളെ കണ്ടെത്തുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അഡ്വ. ഹാരിസ് ബീരാന് എം.പി മാധ്യമങ്ങളോട് അഭിപ്രായം പങ്കുവച്ചു.
kerala
അലിഗഡ് യൂണിവേഴ്സിറ്റി ബില്‍, കസ്റ്റഡിപീഡന നിരോധന ബില്‍, ദേശീയ ഹരിത ട്രൈബ്യൂണല്‍ ബില്‍; മൂന്ന് പ്രധാന ബില്ലുകള്‍ അവതരിപ്പിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍
നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്.
അലിഗഡ് യൂണിവേഴ്സിറ്റി ബിൽ, കസ്റ്റഡി പീഡന നിരോധന ബിൽ, ദേശീയ ഹരിത ട്രൈബ്യൂണൽ ബിൽ എന്നിങ്ങനെ മൂന്ന് സുപ്രധാന ബില്ലുകൾ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചു മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ എംപി. രാജ്യത്തെ പൗരന്മാരുടെ നീതി, ഗുണപ്രദമായ പൊതു വിദ്യാഭ്യാസം, പരിസ്ഥിതി ഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ എന്നീ മൂന്ന് നിർണായക സ്വകാര്യ ബില്ലുകൾ ആണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. വ്യക്തതയും സാമൂഹിക പ്രസക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഇടപെടൽ സഭയിൽ ശ്രദ്ധ നേടി. ആദ്യ ബിൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (ഭേദഗതി) ബിൽ 2024 ആയിരുന്നു. മലപ്പുറം, മുർഷിദാബാദ്, കിഷൻഗഞ്ച് കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ന്യായമായ പ്രവേശനം ഉറപ്പാക്കാനും ഈ കേന്ദ്രങ്ങളുടെ യഥാർത്ഥ ദർശനം സാക്ഷാത്കരിക്കാനും ലക്ഷ്യമിട്ടാണ് ഭേദഗതി.
ഇത് പ്രകാരം അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഈ പ്രാദേശിക കേന്ദ്രങ്ങളിൽ തദ്ദേശീയരും പരിസര പ്രദേശങ്ങളിൽ ഉള്ളവരും ആയ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാൻ കൂടുതൽ സൗകര്യവും അവസരവും ലഭിക്കും. കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ വിദ്യാഭ്യാസ ആവശ്യത്തിന് അനുസരിച്ച് ഹൈസ്കൂളുകൾ സ്ഥാപിക്കാനുള്ള അധികാരവും ലഭിക്കും. പ്രാദേശിക വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസത്തിലേക്കുള്ള തുല്യ അവകാശം ഉറപ്പാക്കുന്ന ചരിത്ര നിമിഷമാണ് ഈ ബില്ലിൽ വിഭാവനം ചെയ്യുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി വ്യക്തമാക്കി. പീഡന നിരോധന ബിൽ 2024 കസ്റ്റഡിയിൽ നടക്കുന്ന പീഡനങ്ങൾ തടയുകയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യാൻ കർശന ഉത്തരവാദിത്തവും ശക്തമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്താൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. കസ്റ്റഡി പീഡനം ഒരു ജനാധിപത്യ രാജ്യത്തിന് അസഹ്യമായ ക്രൂരതയാണ്. മനുഷ്യാവകാശ സംരക്ഷണം രാജ്യത്തിന്റെ അടിസ്ഥാന ബാധ്യതയാണെന്നും വിശദീകരിച്ചു.
മൂന്നാമത്തെ ബിൽ ദേശീയ ഹരിത ട്രൈബ്യൂണൽ (ഭേദഗതി) 2024ൽ പരിസ്ഥിതി നാശത്തിനിരയായവർക്ക് വേഗത്തിലും ന്യായമായും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തിപ്പെടുത്തണമെന്ന് ആവശ്യമുന്നയിച്ചു. വേഗത്തിലുള്ള വിലയിരുത്തൽ, നേരിട്ടുള്ള നഷ്ടപരിഹാര കണക്കുകൂട്ടൽ, വിദഗ്ധ സാങ്കേതിക പാനലുകൾ എന്നിവ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി നാശത്തിന്റെ ഇരകൾ ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയമ നടപടികളിൽ വലയരുത്; വേഗത്തിലുള്ള നഷ്ടപരിഹാരമാണ് യഥാർത്ഥ നീതി എന്ന് എംപി വിശദീകരിച്ചു.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala1 day agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF1 day agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india2 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്

