മുബൈ: ഇറങ്ങാനിരിക്കുന്ന ആമിര്‍ ഖാന്റെ ക്രിസ്മസ് സിനിമ ദംഗലിനെ വാനോളം പുകഴ്ത്തി പ്രശസ്ത ബോളിവുഡ് സിനിമാ സംവിധായകന്‍ കരണ്‍ ജോഹര്‍. വരുന്ന ഡിസംബറില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ സ്‌ക്രീനിങ് കണ്ട ശേഷമാണ് പുകഴ്ത്തിയുള്ള കരണ്‍ ജോഹറിന്റ ട്വീറ്റ് വന്നത്.
”ഞാന്‍ ദംഗല്‍ സിനിമ കണ്ടു, പറയാന്‍ വാക്കുകളില്ല…ഇത്ര നല്ല സിനിമ ആ പതിറ്റാണ്ടില്‍ കണ്ടിട്ടില്ല” എന്നായിരുന്നു ട്വീറ്റ്.
Just saw DANGAL…haven’t seen a better film in a decade……speechless!!!!
— Karan Johar (@karanjohar) October 9, 2016
റസലിങ് താരം മഹവീര്‍ സിങിന്റെ ജീവിതം പറയുന്ന സിനിമയുടെ മുന്‍കൂര്‍ പ്രദര്‍ശനം കഴിഞ്ഞ രാത്രിയില്‍ മുബൈയിലെ അമീര്‍ഖാന്റെ വസതിയിലാണ് ഒരുക്കിയത്.
കരണിനെ കൂടാതെ സിനിമയുടെ ഡയറക്റ്റര്‍മാരായ അയന്‍ മുഖര്‍ജിയും സോയ അക്തറും ആഭിനേതാക്കളായ ഫാത്തിമ സന ശയ്ഖ്, സാനിയ മല്‍ഹോത്ര എന്നിവരും പ്രദര്‍ശനം കാണാനുണ്ടായി.

Be the first to write a comment.