More
കര്‍ണാടക: ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചത് യെദ്യൂരപ്പയുടെ ആ തീരുമാനം

ബെംഗളുരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ‘ഔദാര്യത്തില്‍’ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്ക് തിരിച്ചടിയായത് സ്വന്തം തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നെങ്കിലും അതിന് വേഗം കൂട്ടിയത് മെയ് 16-ന് രാവിലെ ഒന്‍പത് മണിക്കു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന യെദ്യൂരപ്പയുടെ തീരുമാനമായിരുന്നു. കോണ്‍ഗ്രസിനെക്കൊണ്ട് രാത്രിതന്നെ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിച്ചതും അര്‍ധരാത്രിയിലെ അസ്വാഭാവികമായ കോടതിനടപടികള്‍ക്ക് പ്രേരിപ്പിച്ചതും ബി.ജെപിയുടെ തിരക്കിട്ട ഈ നീക്കം തന്നെ. പറഞ്ഞതുപോലെ 16-ന് ഒമ്പതു മണിക്ക് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഗവര്‍ണര്‍ അനുവദിച്ച 15 ദിവസം സുപ്രീംകോടതി വെട്ടിക്കുറച്ചത് ബി.ജെ.പിയുടെ പതനത്തില്‍ കലാശിച്ചു.
16-ന് രാവിലെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ അര്‍ധരാത്രി തന്നെ കോടതിയെ സമീപിക്കുമായിരുന്നില്ലെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ബി.ജെ.പിയാണ് ഞങ്ങള്‍ക്ക് അടിയന്തരഘട്ടത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യം നല്‍കിയത്. രാവിലെ ഒമ്പതു മണിക്ക് സത്യപ്രതിജ്ഞ അവര്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.’ – മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
വോട്ട് എണ്ണിത്തുടങ്ങുന്നതിനു മുമ്പേ ജെ.ഡി.എസ്സുമായി സഖ്യമുണ്ടാക്കുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തു തീരുമാനിച്ചിരുന്നു. ബി.ജെ.പിക്കു കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ജെ.ഡി.എസ്സുമായി ബന്ധപ്പെടുകയും വോട്ടെണ്ണല്‍ കഴിയുന്നതിനു മുമ്പുതന്നെ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍, ഗവര്‍ണറെ കണ്ട യെദ്യൂരപ്പ കോണ്‍ഗ്രസ്-ജെ.ഡി.എസ് ക്യാമ്പിന് വീറും വാശിയും പകരുകയായിരുന്നു. ഇതോടെ, കോണ്‍ഗ്രസ് ഉണര്‍ന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിക്ക് 15 ദിവസം നല്‍കിയതോടെയാണ് നിയമ നടപടിയിലേക്ക് തിരിയാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അഭിഷേക് മനു സിങ്‌വി ഈ സമയം പഞ്ചാബിലായിരുന്നു. പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വൈകുന്നേരത്തോടെ ഡല്‍ഹിയിലെത്തിച്ചത്. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നല്‍കേണ്ട പരാതി സിങ്‌വിയുടെ നേതൃത്വത്തില്‍ എഴുതിത്തയ്യാറാക്കി. രാത്രി എട്ടു മണിയോടെ എ.ഐ.സി.സി ആസ്ഥാനത്ത് സിങ്‌വി, കപില്‍ സിബല്‍, പി. ചിദംബരം തുടങ്ങിയവര്‍ പത്രസമ്മേളനം വിളിച്ചു കൂട്ടി. പത്രസമ്മേളനത്തിന്റെ മധ്യത്തില്‍ സിങ്‌വി പിന്‍വാങ്ങുകയായിരുന്നു. യെദ്യൂരപ്പ സത്യപ്രതിജ്ഞാ സമയം പ്രഖ്യാപിച്ച കാര്യം അറിഞ്ഞതോടെയായിരുന്നു ഇത്.
എ.ഐ.സി.സി ആസ്ഥാനം വിട്ട സിങ്‌വി നേരെ പോയത് നീതി ബാഗിലെ സ്വന്തം വീട്ടിലേക്കാണ്. തന്റെ ജൂനിയര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം പത്തുമണിയോടെ സുപ്രീം കോടതിയുടെ പരിസരത്തുള്ള താജ് മാന്‍സിങ് റസ്‌റ്റോറന്റിലെത്തി. രാത്രി 1.45 ഓടെയാണ് ഇവര്‍ കോടതിയിലെത്തിയത്.
അര്‍ധരാത്രി കൂടിയ കോടതി സത്യ.പ്രതിജ്ഞ തടഞ്ഞില്ലെങ്കിലും വെള്ളിയാഴ്ച തുടര്‍വാദം കേള്‍ക്കാം എന്നു പ്രഖ്യാപിച്ചതിനു പിന്നില്‍ സിങ്‌വിയുടെ ശക്തമായ വാദമായിരുന്നു. ഗവര്‍ണര്‍ നല്‍കി 15 ദിവസ സമയപരിധി ഒരൊറ്റ ദിവസമായി കുറഞ്ഞതോടെ ബി.ജെ.പി ‘ചാക്കിടല്‍’ നടക്കാതെ രാജിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്