Video Stories
അപരാജിതരായി മഞ്ഞപ്പട
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദുര്‍ബലരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബ്രന്നറിന്റെ ബൂട്ടില്‍ നിന്ന്് ഇരട്ട ഗോളുകള്‍ പിറന്നു (11*, 57*). 44ാം മിനുറ്റില്‍ അന്റോണിയോയും വല കുലുക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ കൗമാരകപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനിയുമായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോര്. ഇതേ ദിവസം കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാന് സ്പെയിനിനെ നേരിടും. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ കൊച്ചിയിലെത്തി. പ്രതീക്ഷക്കൊത്ത കളിയല്ല ഇന്നലെ ബ്രസീലില്‍ നിന്നുണ്ടായത്. ഹോണ്ടുറാസിന്റെ ദൗര്‍ബല്യത്തെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഹോണ്ടുറാസ് പ്രതിരോധം ചിതറി നിന്നു. അവസരങ്ങള്‍ നിരന്തരം കാനറികളെ തേടിയെത്തി. അലക്ഷ്യമായ ഷോട്ടുകളായിരുന്നു ഏറെയും.
ഹോണ്ടുറാസാണ് ഗോളിനായി ആദ്യം ശ്രമം നടത്തിയത്. പതിയെ ബ്രസീല്‍ പന്തിന് മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അഞ്ചാം മിനുറ്റില്‍ ലിങ്കണ് വെടിക്കെട്ടിന് തിരി കൊളുത്തി. ഹോണ്ടുറാസ് ഗോളി അലക്സ് റിവേര ആ ശ്രമം വിഫലമാക്കി. 11ാം മിനുറ്റില്‍ വലതു വിങ് കേന്ദ്രീകരിച്ചുള്ള കളിക്ക് ഫലം കിട്ടി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ അന്റോണിയോ കോര്‍ണറില്‍ പന്ത്് വരുതിയിലാക്കി അലന് നല്കി. രണ്ടടി മുന്നില്‍ കയറിയ അലന് ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസിലാക്കി. പിന്നില്‍ നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്്സിനകത്തേക്ക്. വെസ്ലി കൃത്യമായി അലന് പന്ത് തിരിച്ചു നല്കി. ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നര്‍ക്ക് കുറിയൊരു ക്രോസ്. ബ്രെന്നറുടെ പ്രഹരം തടുക്കാന്‍ ഗോളിക്കായില്ല. പന്ത് വലയില്‍, (1-0). തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു പിന്നീട്, പ്രതിരോധത്തില്‍ മാത്രം കാര്യമില്ലെന്ന് ഹോണ്ടുറാസിന് ബോധ്യമായി. എവേഴ്സണ്‍ ലോപസും ലൂയിസ് പാല്‍മയും ഗെര്‍സണ്‍ ചാവേസും ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയെ പരീക്ഷിച്ചു.
44ാം മിനുറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. ഇത്തവണ ഗോള്‍ നീക്കമുണ്ടായത് ഇടതുവിങില്‍ അലന്റെയും-പൗളീന്യോയുടെയും ബൂട്ടുകളില്‍ നിന്ന്. പന്ത് ബോക്സിന്റെ അകത്ത് നിന്ന് തന്നെ പൗളീന്യോ കൃത്യമായി മാര്‍ക്കോസ് അന്റോണിയോക്ക് മറിച്ചു നല്കി. ഓഫ്സൈഡാണെന്ന് കരുതി ഹോണ്ടുറാസ് പ്രതിരോധം അന്റോണിയോയെ മാര്‍ക്ക് ചെയ്തിരുന്നില്ല. ഷോട്ട്് തടുക്കാന്‍ ഗോളി മുന്നില്‍ കയറി. ലക്ഷ്യത്തിലേക്ക് നീങ്ങിയ പന്തിനെ തടുക്കാന്‍ പ്രതിരോധ താരവും വലക്ക് മുന്നില്‍ ഓടിക്കയറി. അതിനു മുമ്പേ പന്ത് വലയില്‍ വിശ്രമിച്ചു, (2-0).
രണ്ടാം പകുതിയില്‍ ആക്രമണം നിര്‍ത്തി ബ്രസീലിന്റെ ഗോള്‍വേട്ട തടയാന്‍ രണ്ടാം പകുതിയില്‍ ഹോണ്ടുറാസ് ആവത് ശ്രമിച്ചു. അവരുടെ ദൗര്‍ബല്യങ്ങള്‍ ബ്രസീലിന്റെ കളിയൊഴുക്കിനെ തടയാതെ നിര്‍ത്തി. 56ാം മിനുറ്റില്‍ വെസ്ലിയുടെ ശ്രമം പ്രതിരോധിച്ച് ഗോളി തട്ടിയകറ്റിയ പന്ത് കിട്ടിയത് വലക്ക് മുന്നില്‍ നിന്ന് ബ്രന്നറിന്. ഞൊടിയിടയില്‍ പന്ത് വലയിലുമെത്തി, (3-0). ടൂര്‍ണമെന്റില്‍ ബ്രന്നറിന്റെ മൂന്നാം ഗോള്‍. ഹോണ്ടുറാസ് നിരയില്‍ ഗോളടിക്കാന്‍ മിടുക്കരായ കാര്‍ലോസ് മെജിയക്കും പാട്രിക് പലാഷ്യോസിനും പന്ത് കിട്ടിയതേയില്ല, രണ്ടാം പകുതിയില്‍ കിട്ടിയൊരു അവസരം മെജിയ മനോഹരമായി ഉപയോഗപ്പെടുത്തി. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത സുന്ദരമായ ലോങ്ഷോട്ട്് പക്ഷേ പോസ്റ്റിന്റെ ഇടതുവശം തട്ടിയകന്നു. അലന് ഡിസോസ-വിക്ടര്‍ ബോബ്സണ്‍-മാര്‍കസ് അന്റോണിയോ എന്നിവരായിരുന്നു ബ്രസീല്‍ കോച്ച് കാര്‍ലോസ് അമദ്യുവിന്റെ തന്ത്രങ്ങള്‍ നടപ്പാക്കിയത്. ബ്രസീലിന്റെ ഒഴുക്കുള്ളതും അച്ചടക്കം നിറഞ്ഞതുമായ കളിക്ക് മൂന്ന് പേരും നിര്‍ണായക പങ്കു വഹിച്ചു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala12 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
india2 days agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

