Connect with us

News

ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ എക്‌സില്‍ നിന്ന് പിന്‍വാങ്ങി

എക്‌സില്‍ നില്‍ക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ടെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കി.

Published

on

ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ സമൂഹമാധ്യമമായ എക്‌സില്‍ നിന്ന് പിന്‍വാങ്ങി. ഇനി വാര്‍ത്തകള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യില്ലെന്ന് ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. എക്‌സില്‍ നില്‍ക്കുന്നത് ദോഷമുണ്ടാക്കുന്നുണ്ടെന്നും വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്‌സെന്നും ഗാര്‍ഡിയന്‍ വ്യക്തമാക്കി.

‘വംശീയതയും അങ്ങേയറ്റം വലതുപക്ഷ ഗൂഢാലോചനാ ആശയങ്ങളും പ്രചരിപ്പിക്കുകയാണ് എക്‌സിലെ ഉള്ളടക്കങ്ങളിലൂടെ. വിഷം വമിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍വാങ്ങുക എന്നത് ഏതാനും കാലമായി ഞങ്ങളുടെ പരിഗണനയിലുള്ളതാണ്. ഞങ്ങള്‍ ആലോചിച്ച കാര്യം അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്‌സില്‍ ഉയര്‍ന്ന കാമ്പയിനുകള്‍. എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് തന്റെ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ ഈ പ്ലാറ്റ്‌ഫോമിനെ ഉപയോഗപ്പെടുത്തുകയാണ്’ -ഗാര്‍ഡിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ എക്‌സ് ഉപയോക്താക്കള്‍ക്ക് ദ ദാര്‍ഡിയന്റെ ആര്‍ട്ടിക്കിളുകള്‍ പ്ലാറ്റ്‌ഫോമിലൂടെ ഇനിയും പങ്കുവെക്കാന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നവംബര്‍ 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

india

ബെംഗളൂരുവില്‍ വന്ദേ ഭാരത് തട്ടി രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Published

on

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള രണ്ട് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടി മരണപ്പെട്ട ദാരുണ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ചിക്കബനവര റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ വൈകിട്ട് നടന്ന അപകടത്തില്‍ ബെംഗളൂരുവിലെ സപ്തഗിരി കോളേജ് വിദ്യാര്‍ത്ഥികളായ സ്‌റ്റെര്‍ലിന്‍ എലിസ ഷാജി (19), ജസ്റ്റിന്‍ ജോസഫ് (20) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഉച്ചയ്ക്ക് 2.35ഓടെ ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് പോയിക്കൊണ്ടിരുന്ന വന്ദേ ഭാരത് ട്രെയിന്‍ ഇരുവരെയും ഇടിക്കുകയായിരുന്നു. ട്രെയിന്‍ സമയക്രമം പാലിക്കാന്‍ അതിനിയിലവേഗത്തില്‍ ഓടിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ റെയില്‍പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിച്ചതാകാമെന്നു പൊലീസ് പ്രാഥമികമായി കരുതുന്നു. എന്നിരുന്നാലും, ഇത് അപകടമരണമായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു റൂറല്‍ റെയില്‍വെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ എം. എസ്. രാമയ്യ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

News

വൃക്കരോഗം കൂടുന്നു ; ലക്ഷണങ്ങള്‍ കാണുമ്പോള്‍ അവഗണിക്കരുതെന്ന് പഠനം

ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

Published

on

ലോകത്ത് ക്രോണിക് കിഡ്‌നി ഡിസീസ് (CKD) അതിവേഗം വ്യാപിക്കുകയാണെന്ന് ലാന്‍സെറ്റ് ജേണലിന്റെ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. 1990ല്‍ 378 ദശലക്ഷം പേര്‍ക്ക് ഈ രോഗബാധയുണ്ടായിരുന്നെങ്കില്‍, 2023ല്‍ അത് 788 ദശലക്ഷമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാലാണ് ഈ രോഗം കൂടുതലായി ശ്രദ്ധിക്കപ്പെടാതെ പോകുന്നതും, പിന്നീട് ഗുരുതര അവസ്ഥയിലേക്ക് വഴിമാറുന്നതുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വൃക്കകള്‍ ശരീരത്തിലെ പാഴ്വസ്തുക്കളെയും അധികജലത്തെയും രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുന്ന പ്രധാന അവയവങ്ങളാണ്. എന്നാല്‍ പ്രവര്‍ത്തനം സാവധാനം കുറഞ്ഞ് മലിനവസ്തുക്കളെ നീക്കം ചെയ്യാനാകാത്ത അവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്. വൃക്കയ്ക്കുള്ളിലെ ഫില്‍റ്ററുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത്, പോളിസിസ്റ്റിക് കിഡ്‌നി പ്രശ്‌നങ്ങള്‍, വൃക്കക്കല്ല് മൂലമുള്ള തടസ്സങ്ങള്‍, പ്രമേഹവുമായി ബന്ധപ്പെട്ട നാഡീക്ഷതങ്ങള്‍ തുടങ്ങിയ പല കാരണങ്ങളും CKDയിലേക്ക് നയിച്ചേക്കാം. വര്‍ഷങ്ങളോളം നിശബ്ദമായി വളരുന്ന രോഗമായതിനാല്‍ പലര്‍ക്കും ഇത് തിരിച്ചറിയുന്നത് അവസാനംപ്പോഴാണ്. രോഗം മുന്നോട്ടുപോകുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങളില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നല്‍, കൈകാലുകളിലും കണ്ണിനോടു ചുറ്റുമുള്ള വീക്കം, ശ്വാസതടസ്സം, ക്ഷീണം, വിശപ്പില്ലായ്മ, വരള്‍ച്ചയും ചൊറിച്ചിലുമുള്ള ചര്‍മ്മം, ഉറക്കക്കുറവ്, ഓക്കാനവും ഛര്‍ദിയും, അനാവശ്യമായ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടുന്നു. പുരോഗമിച്ച ഘട്ടങ്ങളില്‍ വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും നഷ്ടപ്പെടാന്‍ വരെ ഈ രോഗം എത്തിച്ചേരാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ക്രോണിക് കിഡ്‌നി ഡിസീസ് പൂര്‍ണ്ണമായും സുഖപ്പെടുത്താനാകുന്ന ഒന്നല്ലെങ്കിലും, സമയംനഷ്ടമാക്കാതെ പരിശോധന നടത്തുകയും തുടക്കഘട്ടങ്ങളില്‍ ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ രോഗത്തെ നിയന്ത്രണത്തില്‍ നിര്‍ത്താനാകുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിരീക്ഷണം, ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി മാറ്റങ്ങള്‍, സ്ഥിരമായ മെഡിക്കല്‍ പരിശോധനകള്‍ എന്നിവ വഴിയാണ് വൃക്കാരോഗ്യത്തെ സംരക്ഷിക്കാനാകുക. ലോകത്ത് വേഗത്തില്‍ ഉയര്‍ന്നുവരുന്ന വൃക്കരോഗ നിരക്കിനെക്കുറിച്ച് സമൂഹം ജാഗ്രത പാലിക്കണം എന്നതും പഠനം വ്യക്തമാക്കുന്നു.

Continue Reading

Trending