india

ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും ഹൈക്കമ്മീഷണർ വസതിക്കുമുള്ള സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു

By webdesk15

March 22, 2023

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖാലിസ്ഥാൻ അനുകൂല പ്രക്ഷോഭകർ അക്രമം കാണിച്ചതിന് പിന്നാലെ ഡൽഹി ചാണക്യപൂരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനും യുകെ ഹൈക്കമ്മീഷണർ അലക്സ് എല്ലിസിന്റെ വസതിക്കും ചുറ്റുമുള്ള ബാരിക്കേഡുകൾ പോലീസ് നീക്കം ചെയ്തു. അതെ സമയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പഞ്ചാബിൽ ഒളിവിൽപ്പോയ അമൃത്പാൽ സിങ്ങിനെതിരായ പോലീസ് നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖലിസ്ഥാൻ അനുകൂല പ്രതിഷേധക്കാർ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ അതിക്രമിച്ചു കയറിയത്.ഞായറാഴ്ച, വിദേശകാര്യ മന്ത്രാലയം ഏറ്റവും മുതിർന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ലണ്ടനിൽ നടന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.