കാന്‍പൂര്‍: മനുഷ്യന്റെ കരള്‍ തിന്നാല്‍ കുട്ടികളുണ്ടാകുമെന്ന അന്ധവിശ്വാസം
മൂലം നഷ്ടമായത് ഏഴ് വയസ്സുകാരിയുടെ ജീവന്‍. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. കുട്ടിയെ കൊന്ന് കരള്‍ ചൂഴ്‌ന്നെടുത്ത് കൊണ്ടുവരാന്‍ ദമ്പതികള്‍ കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ക്വട്ടേഷന്‍ തുകയായി കൈമാറിയത് 1,000 രൂപയായിരുന്നു.

ശനിയാഴ്ച്ച രാത്രി കുട്ടിയെ അയല്‍വാസികളായ രണ്ടുപേര്‍ തട്ടിക്കൊണ്ടുപോവുക.യായിരുന്നു. മദ്യപിച്ചിരുന്ന ഇവര്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും പൊലിസ് പറഞ്ഞു. കരളിന് പുറമെ കുട്ടിയുടെ ശരീരത്തിലെ ചില അവയവങ്ങളും ഇരുവരും ചേര്‍ന്ന് പുറത്തെടുത്തെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച്ച രാവിലെയാണ് കു്ട്ടിയെ കൊല്ലപ്പെട്ട നിലിയല്‍ കണ്ടെത്തുന്നത്.

സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ദമ്പതികളും കൃത്യം ചെയ്ത രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.