ഡല്‍ഹി: ടെലികോം കമ്പനികള്‍ക്കിടയില്‍ മത്സരം മുറുകുന്നതിനിടെ, വമ്പിച്ച ഓഫറുമായി പൊതുമേഖല ടെലികോം കമ്പനി ബിഎസ്എന്‍എല്‍. എല്ലാ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഒക്ടോബര്‍ 31 വരെ 25 ശതമാനം അധികം ഡേറ്റയാണ് ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്.

പുതിയ വരിക്കാര്‍ക്കും നിലവിലെ ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഡേറ്റ ഉപയോഗത്തിനായി പ്രത്യേക താരിഫ് വൗച്ചറുകള്‍ തെരഞ്ഞെടുത്തവര്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ബിസിനസ് രംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍. എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാകും. നിലവില്‍ വിവിധ പ്ലാനുകള്‍ അനുസരിച്ച് ലഭിക്കുന്ന ഡേറ്റയുടെ 25 ശതമാനം അധികമാണ് ഈ മാസം ലഭിക്കുക.