ന്യൂഡല്‍ഹി: ആഘോഷവേളയില്‍ പ്രീപെയ്ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക ഡാറ്റ പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ദസറ, മുഹറം ഓഫറായാണ് ആകര്‍ഷകമായ നാലു വ്യത്യസ്ത പ്ലാനുകള്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് നേരത്തെയുണ്ടായ പ്ലാനുകളില്‍ ഇരട്ട ഡാറ്റ ലഭ്യമാകും.
1498 രൂപയുടെ പ്ലാനിന് 18 ജിബി ഡേറ്റ ലഭ്യമാകും. നേരത്തെ ഒമ്പതു ജിബിയായിരുന്നു ഈ പ്ലാനില്‍ ലഭിച്ചിരുന്നത്. സമാനരീതിയില്‍ 2798 രൂപക്ക് 36 ജിബി, 3998 രൂപക്ക് 60 ജിബി, 4498 രൂപക്ക് 80 ജിബി എന്നിങ്ങനെയാണ് ഓഫര്‍. ഈ മാസം പത്തു മുതല്‍ ഇതിനകം ലഭ്യമായി തുടങ്ങിയ പ്രത്യേക പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 31നു മുമ്പായി പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫര്‍.