Video Stories
കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നു, ബി.എസ്.എന്‍.എല്‍ പ്രതിസന്ധിയിലേക്ക്

ചെലവ് ചുരുക്കലിന്റെ പേരില്‍ ഓഫിസിലും ലൈനിലും ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരെ ബി.എസ്.എന്‍.എല്‍ പിരിച്ചു വിടുന്നു. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ കേരളത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ സേവനത്തെ കാര്യമായി ബാധിക്കും. കരാര്‍ ജീവനക്കാരെ പിരിച്ചു വിടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉന്നയിച്ച് ബി.എസ്.എന്‍.എല്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന ഘടകം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. യൂനിയന്റെ ദേശീയ നേതൃത്വം വ്യാഴാഴ്ച ബി.എസ്.എന്‍.എല്‍ എച്ച്.ആര് ഡയറക്ടര്‍ സുജാത റായിക്ക് കേരളത്തിലെ വിഷയം ചൂണ്ടിക്കാട്ടി കത്ത് നല്കി.
1984ന് ശേഷം നിയമനം നടക്കാത്ത ബി.എസ്.എന്‍.എല്ലില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങുന്നത് കരാര്‍ ജീവനക്കാര്‍ കാരണമാണ്. കേരളത്തില്‍ നോണ്‍-എക്സിക്യൂട്ടിവ് തസ്തികയില്‍ 8,000 സ്ഥിരം ജീവനക്കാരുള്ളപ്പോള്‍ കരാര്‍ ജീവനക്കാര്‍ 10,000 ആണ്. സംസ്ഥാനത്ത് ഏറ്റവുമൊടുവില്‍ രൂപവത്കരിച്ച എസ്.എസ്.എ കള്‍ മലപ്പുറവും പത്തനംതിട്ടയുമാണ്. സ്ഥിര നിയമനം നടക്കാത്തതിനാല്‍ രണ്ടിടത്തും അധികവും കരാര്‍ ജീവനക്കാരാണ്.
30 ശതമാനം കരാര്‍ ജീവനക്കാരെയെങ്കിലും കുറക്കണമെന്നാണ് കോര്‍പറേറ്റ് ഓഫിസിന്റെ തീരുമാനം. ഇത് പിന്‍പറ്റി 20 ശതമാനം കുറവ് വരുത്താനാണ് കേരള സര്‍ക്കിളിന്റെ നീക്കം. അത് നടപ്പായാല്‍ 2,000 കരാറുകാര്‍ പുറത്താവും. ഇതില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ 55 വയസ്സായവരെ ഒഴിവാക്കാന്‍ നിര്‍ദേശം വന്നു. സ്ഥിര നിയമനം നടക്കാതിരിക്കുകയും പുതിയ കരാറുകാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതും സ്ഥാപനത്തിന്റെ സേവനം പ്രതിസന്ധിയിലാക്കുമെന്നാണ് എംപ്ലോയീസ് യൂനിയന്റെ നിലപാട്.
ഈ സാഹചര്യത്തില്‍ 65 വയസ്സ് എന്ന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കോര്‍പറേറ്റ് ഓഫിസ് ഒരു വര്‍ഷം മുമ്പ് നിയമിച്ച അപ്രന്റീസുകളുടെ കാലാവധിയും അടുത്ത മാസം പൂര്‍ത്തിയാവും. സ്ഥിരം ജീവനക്കാരില്‍ 40 ശതമാനം 2019-’20ല്‍ വിരമിക്കുകയുമാണ്. ഈ ഒഴിവുകളൊന്നും നികത്തുന്നില്ല.
റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിച്ച് സ്ഥാപനത്തെ പിടിച്ചു നിര്‍ത്താന്‍ കോര്‍പറേറ്റ് ഓഫിസില്‍ ഒരു വിഭാഗവും ജീവനക്കാര്‍ സംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചും പരിശ്രമിക്കുമ്പോഴാണ് കോര്‍പറേറ്റ് ഓഫിസിലെ മറ്റൊരു വിഭാഗവും കേന്ദ്ര സര്‍ക്കാറും അതിനെ തുരങ്കം വെക്കുന്ന നടപടികളുമായി മുന്നോട്ടുവരുന്നത്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
kerala
ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന് പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.
kerala
പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു
ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.
ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു