കോട്ടയം: കെട്ടിടം തകര്‍ന്നുവീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. കടുത്തുരുത്തി കല്ലറയിലാണ് നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത്. ബംഗാള്‍ സ്വദേശികളായ കബീര്‍(22), പ്രസൂണ്‍(21) എന്നിവരാണ് മരിച്ചത്.