താമരശ്ശേരി: കൊയിലാണ്ടി വെങ്ങളം ജങ്ഷനില്‍ ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് യുവാവ് മരിച്ചു. പൂനൂര്‍ കോളിക്കല്‍ കുറുങ്ങോട്ടു പൊയില്‍ അസീസിന്റെ മകന്‍ ഷബീര്‍ (23) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കോളിക്കല്‍ വടക്കേപ്പറമ്പില്‍ ഫാരിസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മൂന്ന് മണിയോടെയായിരുന്നു അപകടം. ജങ്ഷനില്‍ സിഗ്നല്‍ കാത്തുനില്‍ക്കവെ അമിത വേഗതയില്‍ മത്സരിച്ച് ഓടിവന്ന ബസ് ആണ് അപകടം വരുത്തിയത്. ഷബീര്‍ തല്‍ക്ഷണം മരിച്ചു. കോഴിക്കോട്ടുനിന്ന് തലശ്ശേരിക്കു പോകുകയായിരുന്നു ബസ്. റംലയാണ് ഷബീറിന്റെ മാതാവ്. സഹോദരങ്ങള്‍-ഷമീം(മക്ക), ഫാത്തിമ ഫൈറൂസ. മൃതദേഹം കൊയിലാണ്ടി താലൂക്കാസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം ഇന്ന് ഉച്ചയോടെ കോളിക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. അവിവാഹിതനായ ഷബീര്‍ ഡ്രൈറായി ജോലി ചെയ്തു വരികയായിരുന്നു.