തിരുവനന്തപുരം: ഫെബ്രുവരി ഒന്നു മുതല്‍ അനിശ്ചിതകാലത്തേക്ക് സമരം നടത്താന്‍ സ്വകാര്യ ബസുടമകളുടെ സംഘടന തീരുമാനിച്ചു. നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.

മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവില്‍ ഏഴു രൂപയാണ് മിനിമം ചാര്‍ജ്ജ്. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് സമരത്തിന് തീരുമാനമായത്.

മൂന്നു വര്‍ഷം മുമ്പാണ് ബസ് ചാര്‍ജ്ജ് അവസാനമായി വര്‍ധിപ്പിച്ചത്.